തൃശൂർ: കോർപറേഷൻ ഓഫിസ് പരിസരത്തെ ആറാം സർക്കിൾ ഹെൽത്ത് ഓഫിസ് സ്ഥിതി ചെയ്തിരുന്ന കെട്ടിടം വേണ്ടത്ര പഠനം നടത്താതെ കോവിഡിെൻറ മറവിൽ പൊളിക്കുന്നു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കെട്ടിടത്തിന് മുന്നിലൂടെ പോവുകയായിരുന്ന ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥർ കാർ പാർക്കിങ് ഏരിയയിലെ സിമൻറ് പാളി അടർന്നു വീണത് റിപ്പോർട്ട് ചെയ്യുകയുണ്ടായി. എന്നാൽ, ഇത് കേട്ട് ഉടൻ തന്നെ മറുത്തൊന്നും പറയാതെ കെട്ടിടം പൊളിക്കാൻ ഉള്ള നടപടികൾ തുടങ്ങുകയായിരുന്നു. കോർപറേഷൻ കോമ്പൗണ്ടിനകത്ത് പഴയ മുനിസിപ്പാലിറ്റി രൂപവത്കരിച്ചപ്പോൾ ഉള്ളതും ഇപ്പോൾ പൊളിക്കുന്ന കെട്ടിടത്തിലെ തൊട്ടുള്ളതുമായ പുരാവസ്തു വകുപ്പിെൻറ സംരക്ഷിത പട്ടികയിൽ പെടുന്നതുമായ കെട്ടിടത്തിെൻറ നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിലാണ് പൊളിക്കൽ പുരോഗമിക്കുന്നത്. ഉറപ്പുള്ള ഇപ്പോഴത്തെ കെട്ടിടം പൊളിക്കുമ്പോൾ താരതമ്യേന ദുർബലാവസ്ഥയിൽ ഉള്ള തൊട്ടടുത്ത പഴയ കെട്ടിടത്തിെൻറ ബലത്തെ ബാധിക്കുമെന്ന സാമാന്യ ബോധം കണക്കിലെടുക്കാതെയാണ് പൊളിക്കുന്നത്.
കെട്ടിടത്തിലെ ഒരു ഭാഗം പോലും ഇപ്പോഴും ഇടിഞ്ഞു വീണിട്ടില്ല. ഉറപ്പുള്ള അടിത്തറയാണ് കെട്ടിടത്തിനുള്ളതെന്ന് കോർപറേഷൻ ബിൽഡിങ് ഉദ്യോഗസ്ഥർ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്.
കോർപറേഷൻ ഓഫിസ് പരിസരത്ത് ഇരുവശത്തുമായി രണ്ട് കെട്ടിടങ്ങൾ ഉണ്ട്. ഏതുവിധേനയും കെട്ടിടം പൊളിക്കുക എന്ന അജണ്ട മാത്രമാണ് ഇപ്പോഴത്തെ പൊളിക്കലിൽ ഉള്ളതെന്ന് നഗരാസൂത്രണകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ പറഞ്ഞു.
കോർപറേഷൻ ഓഫിസ് കോമ്പൗണ്ടിനുള്ളിൽ ഇപ്പോൾ പൊളിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിെൻറ ബലത്തെ സംബന്ധിച്ച് പരിശോധന പോലും നടത്താതെയാണ് കെട്ടിടം പൊളിക്കാൻ കഴിഞ്ഞ ഭരണസമിതി തീരുമാനിച്ചത്. ഇതിനായി കോർപറേഷനിലെ ഉദ്യോഗസ്ഥരെക്കൊണ്ട് കെട്ടിടം പൊളിക്കാൻ റിപ്പോർട്ട് ഉണ്ടാക്കുകയായിരുന്നു. കഴിഞ്ഞ ഭരണസമിതിയുടെ പൊളിക്കൽ തീരുമാനം, ഇപ്പോഴത്തെ ഇടത് ഭരണസമിതിയും മേയറും പ്രത്യേകം താൽപര്യം എടുത്താണ് നടപ്പാക്കിയത്. കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് ഇപ്പോഴത്തെ നഗരാസൂത്രണകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയെ അറിയിക്കാത്തതിലും ദുരൂഹതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.