തൃശൂർ: പൂരം കഴിഞ്ഞ് മണിക്കൂറുകൾ നീണ്ട അധ്വാനങ്ങൾക്കൊടുവിൽ നഗരം പൂർണമായും ശുചീകരിച്ച് നഗരസഭ ശുചീകരണ തൊഴിലാളികൾ. 30 ജീവനക്കാരെയാണ് നഗരം വൃത്തിയാക്കാൻ കോർപറേഷൻ നിയോഗിച്ചത്. പണി മികച്ച രീതിയിൽ പുരോഗമിച്ചുവെന്നും ശനിയാഴ്ച രാത്രിയോടെ തന്നെ നഗരത്തിലെ ശുചീകരണം പൂർത്തിയായതായും കോർപറേഷൻ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ മനേഷ് ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു.
വെള്ളി, ശനി ദിവസങ്ങളിൽ രാത്രിയും ശുചീകരണം നടന്നിരുന്നു. ഇത്തവണ പൊലീസും വിവിധ ക്ഷേത്രഭാരവാഹികളും തമ്മിലുള്ള തർക്കത്തിൽ പൂരം ചടങ്ങുകൾ വൈകിയത് ശുചീകരണത്തിന് വെല്ലുവിളിയാണ്. അതോടൊപ്പം മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കണം എന്നതും പ്രശ്നം സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും രാത്രി തന്നെ ശുചീകരണം പൂർത്തിയാക്കാൻ ആണ് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ശുചീകരണത്തിൽ ഏർപ്പെട്ടവരുടെ ശ്രമം. അത് ഏറെക്കുറെ വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.