വടക്കാഞ്ചേരി: പാലക്കാട് ഉമ്മിനിയിൽ ജനവാസമേഖലയിൽ അടച്ചിട്ട വീട്ടിൽ കണ്ടെത്തിയ രണ്ട് പുലിക്കുഞ്ഞുങ്ങളിൽ ഒരെണ്ണത്തെ പരിചരണ ചികിത്സയ്ക്കായി അകമല വനംവകുപ്പ് മൃഗചികിത്സ കേന്ദ്രത്തിലെത്തിച്ചു. പുലിക്കുട്ടി പൂർണ ആരോഗ്യവാനാണെന്നും മാതൃ പരിചരണമില്ലാത്ത സാഹചര്യത്തിൽ തുടർച്ചയായി പാലും മരുന്നും നൽകി വരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. കൃത്യമായ പരിചരണ ചികിത്സയ്ക്കായി മാത്രമാണ് അകമലയിലേക്ക് മാറ്റിയത്.
വനം വകുപ്പിന്റെ വന്യജീവി വെറ്ററിനറി സർജൻ ഡോ. ഡേവീസ് എബ്രഹാമിന്റെ മേൽനോട്ടത്തിൽ മണ്ണുത്തി വെറ്ററിനറി വിദഗ്ധ സംഘമാണ് ചികിത്സ നൽകി വരുന്നത്. ചികിത്സക്ക് ശേഷം തിരിച്ച് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.