പെ​രി​ങ്ങാ​ത്ര മോ​ഹ​ന​ൻ കൃ​ഷി​യി​ട​ത്തി​ൽ

പൊട്ടുവെള്ളരി വാങ്ങാനാളില്ല; കർഷകൻ ബുദ്ധിമുട്ടിൽ

മേലൂർ: കൃഷി ചെയ്ത പൊട്ടുവെള്ളരി വാങ്ങാനാളില്ലാതെ കർഷകൻ ബുദ്ധിമുട്ടിൽ. മേലൂർ പഞ്ചായത്തിലെ പൂലാനി സ്വദേശി പെരിങ്ങാത്ര മോഹനനാണ് പ്രയാസത്തിൽ. മേലൂരിൽ ആദ്യമായാണ് പൊട്ടുവെള്ളരി കൃഷി ചെയ്യുന്നത്. ആവശ്യക്കാർ ഏറെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മൂഴിക്കകടവ് ഭാഗത്തെ ചാലിപ്പാടത്ത് രണ്ടേക്കർ സ്ഥലത്ത് മോഹനൻ പൊട്ടുവെള്ളരി കൃഷി ചെയ്തത്. മഴ കാലാവസ്ഥയിൽ ആവശ്യക്കാർ ഇല്ലാത്തതിനെ തുടർന്ന് ദിനംപ്രതി 150 കിലോയാണ് പൊട്ടി നശിക്കുന്നത്.

പൊട്ടുവെള്ളരി വേനൽക്കാലത്ത് ജൂസിനാണ് ഉപയോഗിക്കുന്നത്. പറവൂർ, കൊടുങ്ങല്ലൂർ തുടങ്ങിയ പടിഞ്ഞാറൻ മേഖലയിലാണ് പൊട്ടുവെള്ളരിക്ക് ഏറെ പ്രിയം. കാലാവസ്ഥ കണക്കുകൂട്ടൽ പിഴച്ചെങ്കിലും സാധനങ്ങൾ വാങ്ങാൻ ആളെത്തുമെന്ന പ്രതീക്ഷയിലാണ് മോഹനൻ.

Tags:    
News Summary - There is no time to buy cucumber-The farmer is in trouble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.