ആമ്പല്ലൂർ: വരന്തരപ്പിളളി പഞ്ചായത്തിലെ ബൃഹത് ജലസേചന പദ്ധതിയായ തോട്ടുമുഖം ഇറിഗേഷൻ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തീകരണത്തിലേക്ക്. വരന്തരപ്പിള്ളി, അളഗപ്പനഗർ, തൃക്കൂർ, നെന്മണിക്കര, പുതുക്കാട് പഞ്ചായത്തുകളിലേക്ക് കുറുമാലി പുഴയിൽ നിന്ന് ജലസേചനം സാധ്യമാക്കാൻ ആവിഷ്ക്കരിച്ച പദ്ധതിയാണിത്.
പദ്ധതി യാഥാർഥ്യമായാൽ അഞ്ച് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ സാധാരണക്കാരുടെ വലിയൊരു ജീവിതാവശ്യം സാക്ഷാത്കരിക്കപ്പെടും. അനുമതി ലഭിച്ച് രണ്ട് ദശാബ്ദത്തോടടുക്കുന്ന തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഒട്ടേറെ പ്രതിസന്ധികളെ മറികടന്നാണ് ഒന്നാംഘട്ടം പൂർത്തീകരിക്കുന്നത്. 10.17 കോടിയുടെ സാങ്കേതികാനുമതിയാണ് നിർദിഷ്ട പദ്ധതിക്ക് ലഭിച്ചിരുന്നത്.
പദ്ധതിയുടെ പൈപ്പിടൽ പ്രവൃത്തികൾ കെ.കെ. രാമചന്ദ്രൻ എം.എൽ.എ നേരിട്ടെത്തി വിലയിരുത്തി. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, ജില്ല പഞ്ചായത്ത് അംഗം വി.എസ്. പ്രിൻസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകൻ, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.