representative image

എച്ചിപ്പാറയിൽ പുലിയിറങ്ങി

ആമ്പല്ലൂർ: എച്ചിപ്പാറ വലിയകുളത്ത് പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു. വലിയ കുളം പാഡിയോട് ചേർന്ന തൊഴുത്തിൽ കെട്ടിയിരുന്ന ഒഴുക്കപ്പറമ്പിൽ കബീറിന്റെ പശുക്കുട്ടിയെയാണ് കൊന്നത്. മാംസം ഭക്ഷിച്ച നിലയിലാണ്.

ബുധനാഴ്ച രാവിലെയാണ് വീട്ടുകാർ സംഭവമറിഞ്ഞത്. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വർഷങ്ങൾക്ക് മുമ്പ് വലിയകുളത്ത് പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നതിനെ തുടർന്ന് വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

ചൊവ്വാഴ്ച രാത്രി തൊട്ടടുത്ത ക്വാർട്ടേഴ്സ് പറമ്പിലെ വാഴകൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു. തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്ന വീടുകൾക്കരികിൽ വന്യമൃഗങ്ങൾ ഇറങ്ങി നാശം വിതച്ചതോടെ നാട്ടുകാർ ഭീതിയിലാണ്.

എച്ചിപ്പാറ സ്കൂളിന് സമീപത്തും കാട്ടാനകൾ ഇറങ്ങി കൃഷിനാശം വരുത്തിയതായി നാട്ടുകാർ പറയുന്നു. കുടിവെള്ള പൈപ്പുകളും കൃഷിയും നശിപ്പിച്ച ആനകളെ നാട്ടുകാർ ചേർന്നാണ് തുരത്തിയത്. എച്ചിപ്പാറ സെന്‍ററിനോട് ചേർന്ന പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായതോടെ ഇവിടെയുള്ളവരും ആശങ്കയിലാണ്.

Tags:    
News Summary - tiger menace in echipara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.