തൃശൂർ: ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും വോട്ട് ചോർച്ച. എൻ.ഡി.എക്ക് വോട്ട് വർധന. 20,16,511 വോട്ടാണ് ഇത്തവണ പോൾ ചെയ്തത്. അതിൽ ഇടതുമുന്നണിക്ക് ലഭിച്ചത് 8,65,035 വോട്ടാണ് (42.87 ശതമാനം). 2015ലെ തെരഞ്ഞെടുപ്പിൽ 19,12,895 പേർ പോൾ ചെയ്തപ്പോൾ 8,22,722 പേർ ഇടതുമുന്നണിക്ക് വോട്ട് ലഭിച്ചു (43.01 ശതമാനം). 0.14 ശതമാനം വോട്ടാണ് കുറഞ്ഞത്. യു.ഡി.എഫിന് ഇത്തവണ ലഭിച്ചത് 7,15,374 വോട്ടാണ് (35.47 ശതമാനം). 2015ൽ 7,12,066 വോട്ടാണ് ലഭിച്ചത് (37.22 ശതമാനം). കഴിഞ്ഞ തവണത്തേക്കാൾ 1.75 ശതമാനം വോട്ടാണ് ഇത്തവണ യു.ഡി.എഫിന് കുറഞ്ഞത്.
പ്രഖ്യാപിച്ചതും പ്രതീക്ഷിച്ചതുമായ നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും വോട്ട് ശതമാനത്തിൽ ഇരു മുന്നണികളെയും പിന്നിലാക്കിയാണ് എൻ.ഡി.എയുടെ കുതിപ്പ്. 2015ൽ 3,32,338 വോട്ടാണ് നേടിയത് (17.37 ശതമാനം). ഇത്തവണയാവട്ടെ 4,13,380 വോട്ടാണ് എൻ.ഡി.എ നേടിയത് (20.499 ശതമാനം). 3.129 ശതമാനം വോട്ടാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എൻ.ഡി.എ സ്വന്തമാക്കിയത്. 2015ൽനിന്ന് 1,03,616 വോട്ടുകളുടെ വർധനയാണ് ജില്ലയിൽ ഇത്തവണയുണ്ടായത്. അതിൽ എൻ.ഡി.എ മാത്രം നേടിയത് 81,042 വോട്ടാണ്. 42,313 വോട്ട് ഇടതുമുന്നണിയും നേടിയപ്പോൾ 3308 വോട്ട് മാത്രമാണ് അഞ്ച് വർഷത്തിനിപ്പുറം ഏറെ അനുകൂല സാഹചര്യമെന്ന് വിലയിരുത്തിയ കാലത്തും യു.ഡി.എഫിന് നേടാനായത്.
ഒപ്പത്തിനൊപ്പമെത്തി ഭരണം നേടാനായില്ലെങ്കിലും കോർപറേഷനിൽ ആയിരത്തോളം വോട്ടിെൻറ വർധന യു.ഡി.എഫ് നേടി. ഏറ്റവും വലിയ ഒറ്റകക്ഷിയായും വിമതനെ വരുതിയിലാക്കി ഭരണം പിടിക്കുന്ന ഇടതുമുന്നണിക്ക് 62,031 വോട്ടാണ് ലഭിച്ചത്. യു.ഡി.എഫിന് 63,091 വോട്ട് നേടാനായി. നിലവിലുള്ള സംഖ്യയിൽനിന്ന് വർധനയുണ്ടാക്കാനാവാതെയും മേയർ സ്ഥാനാർഥിയായി മത്സരിച്ച സംസ്ഥാന നേതാവ് തോൽക്കുകയും ചെയ്ത എൻ.ഡി.എക്കാവട്ടെ 33,862 വോട്ടും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.