അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​യ ത​ളി​ക്കു​ളം ക​ലാ​ഞ്ഞി പാ​ലം

ഫണ്ട് അനുവദിച്ചിട്ട് 15 വർഷം; പുതുക്കിപ്പണിയാതെ കലാഞ്ഞി പാലം

വാടാനപ്പള്ളി: തകർച്ചയിലായ തളിക്കുളം കലാഞ്ഞി പാലം പുനർനിർമിക്കാൻ ഫണ്ട് അനുവദിച്ച് 15 വർഷം കഴിഞ്ഞിട്ടും പുതിയ പാലം യാഥാർഥ്യമായില്ല. കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ തളിക്കുളം-നാട്ടിക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം തകരാറിലായിട്ട് വർഷങ്ങളായി. ദേശീയപാതയിൽ അപകടം ഉണ്ടാകുകയോ വഴി തടസ്സപ്പെടുകയോ ചെയ്യുമ്പോൾ ഇതുവഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്.

പാലം അപകടാവസ്ഥയിലാണ്. അടിഭാഗത്ത് കോൺക്രീറ്റ് അടർന്നുവീണ് കമ്പികൾ ദ്രവിച്ച് പുറത്താണ്. കൈവരികൾ തകർന്നു. പാലത്തിൽ അപകടവും പതിവാണ്. രണ്ട് വാഹനങ്ങൾ ഒരേ സമയം വരുമ്പോൾ അപകടത്തിൽപ്പെടും. കൈവരി തകർന്നതിനാൽ ഇരുചക്ര വാഹന യാത്രക്കാർക്ക് വശങ്ങളിലേക്ക് മാറുന്നത് സാഹസമാണ്. വൈദ്യുതിത്തൂണിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. റോഡിൽ വളവുള്ള സ്ഥലത്താണ് പാലം. അതും അപകടസാധ്യത കൂട്ടുന്നു.

വർഷങ്ങൾക്ക് മുമ്പ് പ്രദേശത്തെ ജനങ്ങൾ സംഘടിച്ച് ജനകീയ സമിതി രൂപവത്കരിച്ച് എം.എൽ.എക്ക് നിവേദനം നൽകുകയും നിരന്തരം സമരം ചെയ്യുകയുമുണ്ടായി. തുടർന്ന് പുതിയ പാലം നിർമിക്കാൻ 2007ൽ 30 ലക്ഷം രൂപ വകയിരുത്തി. പിന്നീട് 75 ലക്ഷം രൂപയാക്കി ടെൻഡർ ക്ഷണിച്ചു. കൊച്ചിയിലെ ഡീൻസ് ഗ്രൂപ് ഓഫ്‌ കൊച്ചി എന്ന സ്ഥാപനം കരാറുമെടുത്തു. വളവ് നിവർത്തി പണിയാൻ പാകത്തിന് സർവേക്കല്ലൂകൾ സ്ഥാപിെച്ചങ്കിലും തുടർന്ന് ഒന്നും നടന്നില്ല.

കഴിഞ്ഞ സർക്കാറിന്‍റെ അവസാനകാലത്ത് രണ്ടര കോടി രൂപ അനുവദിക്കുകയും സാങ്കേതികാനുമതി ലഭിക്കുകയും ചെയ്തു. എം.എൽ.എയും ഉേദ്യാഗസ്ഥരും പലവട്ടം സന്ദർശിച്ചെങ്കിലും പണി തുടങ്ങിയില്ല. എത്രയും വേഗം പുനർനിർമാണം തുടങ്ങണമെന്ന്െറവല്യൂഷനറി യൂത്ത് തളിക്കുളം പഞ്ചായത്ത്‌ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് പി.എ. ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആരതി ശശി, പി.പി. ഷിബിൻ, എം.കെ. അരുൺ, പി.എം. അഫ്സൽ, എം.എസ്. സലീഷ് എന്നിവർ സംസാരിച്ചു.  

Tags:    
News Summary - 15 years since the fund was sanctioned-Kalanji bridge without renovation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.