വാടാനപ്പള്ളി: ആറു മാസം മുമ്പ് കാണാതായ ചേറ്റുവ ചാണാശേരി സനോജിെൻറ മകൻ അമൽ കൃഷ്ണയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും അമ്മ ശിൽപ. അമൽ കൃഷ്ണയുടെ അസ്ഥികളും തലയോട്ടിയും കഴിഞ്ഞ ദിവസം തളിക്കുളത്തെ ആളൊഴിഞ്ഞ വീട്ടിൽനിന്നാണ് കണ്ടെടുത്തത്. മകൻ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന് ശിൽപ പറഞ്ഞു. സംഭവ സ്ഥലത്തുനിന്ന് ആരുടേയോ ബ്ലൂടൂത്ത് കണ്ടെത്തിയതിൽ സംശയമുണ്ട്.
അത് എങ്ങനെ വന്നുവെന്ന് അറിയണം. അപായപ്പെടുത്തി മുറിയിൽ കൊണ്ടിട്ടതാണെന്ന് സംശയമുണ്ട്. സമഗ്ര അന്വേഷണം വേണമെന്ന് ശിൽപ ആവശ്യപ്പെട്ടു. തലയോട്ടി കാണപ്പെട്ട വീടിന് ചുറ്റും പൊന്തക്കാടാണ്. കാണാതായ മാർച്ച് 18ന് രാത്രി എട്ട് വരെ അമൽ കൃഷ്ണ തൃപ്രയാറിൽ ഉണ്ടായിരുന്നതായി മൊബൈൽ ടവർ പരിശോധിച്ച് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
രാത്രി വൈകി കാട് നിറഞ്ഞ സ്ഥലത്തുള്ള വീട്ടിൽ കയറാൻ പ്രയാസമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മൃതദേഹ അവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം സൂക്ഷിച്ചുവെച്ചിരിക്കുകയാണ്.
ഡി.എൻ.എ പരിശോധനയും നടത്തി. പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മസ്കത്തിലുള്ള സനോജ് വ്യാഴാഴ്ച നാട്ടിൽ എത്തിയ ശേഷം സംസ്കാരം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.