വാടാനപ്പള്ളി: റേഷൻ കടകൾ വഴി നൽകുന്ന ഓണക്കിറ്റിലേക്ക് സപ്ലൈകോക്ക് വേണ്ടി ഉപ്പേരിയും ശർക്കര വരട്ടിയും നിർമിക്കുന്നത് ഏങ്ങണ്ടിയൂരിലെ 'അംബ' കുടുംബശ്രീ യൂനിറ്റ് പ്രവർത്തകർ. ഇതിെൻറ ജോലി തുടങ്ങി. ഏങ്ങണ്ടിയൂർ പഞ്ചായത്തിലും തീര മേഖലയിലും മികച്ച പ്രവർത്തനം നടത്തുന്ന കുടുംബശ്രീ യൂനിറ്റാണിത്. പച്ചക്കറി കൃഷിയും അച്ചാറുകൾ ഉൾപ്പെടെ ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനവുമുണ്ട്.
മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലേക്ക് ഇവിടെ ഉൽപാദിപ്പിച്ച ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുന്നുണ്ട്. ഇതിനിടക്കാണ് സപ്ലൈകോയുടെ ഓർഡർ എടുത്തത്. വരുമാനത്തിൽ നല്ലൊരു ഭാഗം ജീവകാരുണ്യ പ്രവർത്തനത്തിനാണ് മാറ്റിവെക്കുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് യൂനിറ്റ് പ്രവർത്തിക്കുന്നത്.
ഉപ്പേരി വിതരണം ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അംഗം പ്രീത കർഷക സർവിസ് സഹകരണ ബാങ്ക് എം.ഡി രണദേവിന് നൽകി ഉദ്ഘാടനം ചെയ്തു. കമല നെഹ്റു ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ രാധാകൃഷ്ണൻ പുളിഞ്ചോട് മുഖ്യാതിഥിയായി. യൂനിറ്റ് ഭാരവാഹികളായ രത്നദേവി, സിന്ധു, ജക്സി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.