വാടാനപ്പള്ളി: രാത്രി വാഹനത്തിലെത്തി പോത്തുകളെ മോഷ്ടിക്കുന്നവർ അറസ്റ്റിൽ. പാവറട്ടി വെന്മേനാട് സ്വദേശികളായ മൊട്ട ഷാഹു എന്ന നാലകത്ത് വീട്ടിൽ ഷാഹുൽഹമീദ് (45), മൂത്തേടത്ത് വീട്ടിൽ ഷെഫീഖ് (28) എന്നിവരെയാണ് വാടാനപ്പള്ളി സി.ഐ ബിജോയ്, എസ്.ഐ കെ.ജെ. ജിനേഷ്, എസ്.ഐ വിവേക് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
ഒന്നര വർഷത്തോളമായി ജില്ലയിൽ പല ഭാഗത്തും വീടുകളിലും പറമ്പിലും മറ്റും കെട്ടിയിട്ടു വളർത്തുന്ന പോത്തുകൾ, എരുമകൾ, പശുക്കൾ എന്നിവ മോഷണം പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റൂറൽ എസ്.പി.യുടെ പ്രത്യേക നിർദേശപ്രകാശം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഒന്നരലക്ഷത്തോളം രൂപ വിലവരുന്ന പോത്തുകൾ വരെ നഷ്ടപ്പെട്ടിട്ടുണ്ട്.
മാടുകളെ അയൽ ജില്ലകളിലെ കാലി ചന്തയിൽ കൊണ്ടുപോയി വിൽക്കുകയാണ് പതിവ്. ഇവരെ അറസ്റ്റ് ചെയ്തതോടെ പോത്ത്, എരുമ എന്നിവ നഷ്ടപ്പെട്ട വളരെയധികം ആളുകളാണ് പരാതിയുമായി സ്റ്റേഷനിൽ എത്തുന്നത്. വാഹനവും പിടിച്ചെടുത്തു. എ.എസ്.ഐമാരായ മുഹമ്മദ് റാഫി, അരുൺ, സീനിയർ സി.പി.ഒ മാരായ അനീഷ്, ജീവൻ, അലി, സി.പി.ഒ മാരായ സനൽ, നദിർഷാ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.