വാടാനപ്പള്ളി: വാടാനപ്പള്ളിയിൽ കോൺഗ്രസിന് വട്ടപ്പൂജ്യം. 2000ലും 2010ലും ഭരണം ലഭിച്ചിരുന്ന യു.ഡി.എഫിനാണ് ഈ അവസ്ഥ. 2015ൽ കോൺഗ്രസിന് ഒരു സീറ്റ് ലഭിച്ചപ്പോൾ ഇത്തവണ ഒന്നും ലഭിച്ചില്ല. അതേസമയം, യു.ഡി.എഫ് മുന്നണിയിൽ മുസ്ലിം ലീഗിന് ഒരു സീറ്റ് നേടാൻ കഴിഞ്ഞത് ആശ്വാസമായി. കോൺഗ്രസിലെ ഗ്രൂപ്പിസവും ചേരിപ്പോരും സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയുമാണ് ദയനീയമായ തോൽവിക്ക് കാരണം. സ്ഥാനാർഥിയെ നിർത്തുന്നതിനെ ചൊല്ലി കലഹമായിരുന്നു.
തളിക്കുളം: സ്വതന്ത്രനായ മുൻ കോൺഗ്രസ് നേതാവ് എ.എം. മെഹ്ബൂബ് തളിക്കുളത്തെ ഭരണത്തിൽ നിർണായമാകുന്നു. 16 അംഗ പഞ്ചായത്തിൽ ഏഴ് അംഗങ്ങൾ മാത്രമാണ് എൽ.ഡി.എഫിന് ഉള്ളത്. ഒമ്പത് അംഗത്തിെൻറ ഭൂരിപക്ഷമാണ് വേണ്ടത്.
മൂന്ന് വീതം അംഗങ്ങളുള്ള കോൺഗ്രസും ബി.ജെ.പിയും രണ്ട് അംഗമുള്ള ജനമുന്നണിയുമാണ് മറ്റുള്ളവർ.
കോൺഗ്രസ് സീറ്റ് നിഷേധിച്ചതോടെ യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ സ്വതന്ത്രനായി മത്സരിച്ച മെഹ്ബൂബിനെ കോൺഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. ഇത് മുതലാക്കിയാണ് എൽ.ഡി.എഫ് തന്ത്രം മെനയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.