വാടാനപ്പള്ളി: നിറയൗവനത്തിൽതന്നെ തന്റെ കാര്യങ്ങളെക്കുറിച്ച് ഒസ്യത്ത് തയാറാക്കി ജീവിച്ച, പ്രകാശിക്കുന്ന ഊർജപ്രവാഹമായിരുന്നു വിടപറഞ്ഞ ഡോ. മിസ്അബ് ഇരിക്കൂറെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറ അംഗം ഡോ. കൂട്ടിൽ മുഹമ്മദലി. തളിക്കുളം ഇസ്ലാമിയ കോളജ് പൂർവവിദ്യാർഥിയും കുറ്റ്യാടി ഐഡിയൽ കോളജ് പ്രിൻസിപ്പലുമായിരുന്ന ഡോ. മിസ്അബിനെ അനുസ്മരിക്കാൻ പൂർവവിദ്യാർഥി സംഘടനയായ ഉസ്റ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയമായി എതിർചേരിയിൽ ഉള്ളവരുടെ വരെ ആഴത്തിലുള്ള സ്നേഹം പിടിച്ചുപറ്റിയ ജീവിതത്തിന്റെ ഉടമയായിരുന്നു മിസ്അബ്. ജീവിച്ച വർഷങ്ങളുടെ എണ്ണത്തിലല്ല, ജീവിച്ചപ്പോൾ ചെയ്ത കാര്യങ്ങളുടെ കാമ്പിലും കഴമ്പിലുമാണ് പ്രാധാന്യമെന്ന് അദ്ദേഹം തെളിയിെച്ചന്നും ഡോ. കൂട്ടിൽ മുഹമ്മദലി അനുസ്മരിച്ചു.
കെ.എ. റിയാസുദ്ദീൻ അധ്യക്ഷത വഹിച്ചു. വാടാനപ്പള്ളി ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ സി.കെ. ഹനീഫ മാസ്റ്റർ, കോളജ് പ്രിൻസിപ്പൽ വി.പി. സുലൈമാൻ, ശൈഖ് സെയ്ത് മുഹമ്മദ്, എം.എ. ആദം മാസ്റ്റർ, തളിക്കുളം ഇസ്ലാമിയ കോളജ് ഡയറക്ടർ മുനീർ വരന്തരപ്പിള്ളി, ഉസ്റ പ്രസിഡന്റ് സാക്കിർ നദ്വി, മിസ്അബിെന്റ പിതാവ് പി.പി.കെ. അലി, മാതാവ് എൻ. നജ്മ, എം.എം. ശംസുദ്ദീൻ നദ്വി.
അബൂബക്കർ ഫൈസി, കെ.സി. ശറഫുദ്ദീൻ, എ.എസ്. അബ്ദുറഹ്മാൻ, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് സ്വാലിഹ്, എസ്.വി.പി. ശുഐബ്, ഇബ്രാഹിം അസ്ലം, ടി.വി. സ്വാലിഹ്, എ.പി. മുഹമ്മദ് ഷാഫി, കെ.ടി. അഷ്കർ തുടങ്ങിയവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ ബാച്ച് അംഗങ്ങളായ ഡോ. ഫൈസൽ മുഹമ്മദ്, ഡോ. പി.എ. അമീർ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ഷഫീഖ് മക്കരപ്പറമ്പ് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.