വാടാനപ്പള്ളി: തളിക്കുളം കൊപ്രക്കളത്തുണ്ടായ വാഹനാപകടത്തിൽ രക്ഷാപ്രവർത്തനത്തിനിടയിൽ മരിച്ച കാർ യാത്രക്കാരിയായ വയോധികയുടെ മൂന്നുപവനോളം വരുന്ന മാല കവർന്നയാളെ നാട്ടുകാർ കൈയോടെ പിടികൂടി പൊലീസിലേൽപിച്ചു. കാഞ്ഞാണി അമ്പലക്കാട് പട്ടാടത്ത് ബാബുവിനെയാണ് (40) വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
അപകട സമയത്ത് സ്കൂട്ടറിൽ അതുവഴി വന്ന ബാബു രക്ഷാപ്രവർത്തനത്തിനിടെ കാറിനുള്ളിൽ ഊരി വീണ മാല മോഷ്ടിക്കുകയായിരുന്നു. മാല എടുക്കുന്നത് ചിലർ കണ്ടെങ്കിലും ഇയാൾ നിഷേധിച്ചു. ഇതോടെ മറ്റുള്ളവർ ഇയാളെ കൈകാര്യം ചെയ്യാനൊരുങ്ങിയപ്പോഴാണ് വസ്ത്രത്തിനിടയിൽ അരയിൽ ഒളിപ്പിച്ചിരുന്ന മാല താഴെ വീണത്. തുടർന്ന് നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിലേൽപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.