വാടാനപ്പള്ളി: തളിക്കുളം സ്നേഹതീരം ബീച്ചിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങി കടലിൽ അകപ്പെട്ട കോയമ്പത്തൂർ സ്വദേശികളായ രണ്ട് എൻജിനിയറിങ് വിദ്യാർഥികളെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി.
കാറിൽ എത്തിയ നാലംഗ സംഘം വ്യാഴാഴ്ച വൈകീട്ട് 3.30ഓടെയാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. അകലേക്ക് ഇറങ്ങിയ കോയമ്പത്തൂർ പാരിസ് സ്ട്രീറ്റിൽ രാജാറാമിെൻറ മകൻ അഖിലേഷ് (20), സുന്ദരപുരം റോഡിൽ ഷൺമുഖ സുന്ദറിെൻറ മകൻ നിഖേഷ് (20) എന്നിവരാണ് ചുഴിയിൽ പെട്ടത്.
ഇതോടെ സുഹൃത്തുക്കളായ ഡൊമനിക്ക് റിച്ചാർഡ്, ഡേവിഡ് എന്നിവർ അപകടം മനസ്സിലാക്കി കരയിൽ കയറി. തിരയിൽ പെട്ട അഖിലേഷും നിഖേഷും കടലിൽ മുങ്ങിത്താണു. 100 മീറ്ററോളം അകലേക്ക് കടൽ എടുത്തുകൊണ്ടുപോയ ഇരുവരും മരണമുഖത്തായിരുന്നു. ഇരുവരും കടലിൽ അകപ്പെട്ടത് കണ്ട ബീച്ചിലെ രക്ഷകരായ ലൈഫ് ഗാർഡുകളും പീച്ചി സ്വദേശികളുമായ ബിബീഷും ഹരീഷും രക്ഷപ്പെടുത്തുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയ ഇവർ അപകടനില തരണം ചെയ്തു. കോയമ്പത്തൂർ സ്വദേശികളായ നാലുപേരും എൻജിനിയറിങ് വിദ്യാർഥികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.