തൃശൂർ: ജോലിസ്ഥലത്ത് അതിക്രമിച്ചെത്തിയ സംഘത്തിെൻറ ആക്രമണമേറ്റ യുവാവിന് ആക്രമിസംഘത്തിെൻറയും പൊലീസിെൻറയും ഭീഷണിയെന്ന് പരാതി. വാടാനപ്പള്ളി തളിക്കുളം സ്വദേശി പൂക്കോലിപറമ്പിൽ സതീഷാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
ഈ മാസം രണ്ടിന് സതീഷിെൻറ വാടാനപ്പള്ളിയിലെ വർക്ക്ഷോപ്പിൽ സ്കൂട്ടറിലെത്തിയ രണ്ട് പേരാണ് മർദിച്ചത്. അവശനായ സതീഷിനെ തൃത്തല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്ന് വാടാനപ്പള്ളി പൊലീസിന് വിവരം കൈമാറുകയും ചെയ്തു. മൊഴിയെടുക്കാൻ വരുമെന്ന് വിളിച്ചറിയിച്ചെങ്കിലും എത്തിയില്ല.
ആശുപത്രിയിൽനിന്ന് വിടുതലായി വീട്ടിലെത്തിയിട്ടും സ്റ്റേഷനിൽനിന്ന് പ്രതികരണമുണ്ടായില്ല. ഇതിനിടെ പ്രതികളിൽനിന്ന് വീണ്ടും നിരന്തരം ഭീഷണികളുണ്ടായി. ഇതനുസരിച്ച് പൊലീസിനെ ബന്ധപ്പെട്ടെങ്കിലും ഒരുദിവസം രാവിലെ മുതൽ സ്റ്റേഷനിലിരുത്തി ഉച്ചയോടെ പറഞ്ഞയച്ചു. മൊഴിയെടുക്കുകയോ പ്രതികളെ വിളിച്ചു വരുത്തുകയോ ചെയ്തില്ല.
പ്രതികൾക്ക് വേണ്ടി സഹായവും സൗകര്യവുമൊരുക്കുകയാണ് പൊലീസെന്ന് സംശയിക്കുന്നതായി സതീഷ് പരാതിയിൽ പറയുന്നു. തെൻറ പരാതിയിൽ മൊഴി ശേഖരണം പോലും നടത്താത്ത പൊലീസ് പ്രതികൾക്ക് വേണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. തന്നെ കേസിൽ കുടുക്കുമെന്നാണ് ഭീഷണിയെന്നും സതീഷ് എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.