താലികെട്ട് കഴിഞ്ഞ് പഞ്ചായത്ത് യോഗത്തിനെത്തിയ പഞ്ചായത്തംഗം സബിത്തിന് ഉപഹാരം നൽകുന്നു

'അവിടെ താലികെട്ട്, ഇവിടെ പഞ്ചായത്ത് യോഗം'

വാടാനപ്പള്ളി: ഗ്രാമപഞ്ചായത്ത് യോഗത്തില്‍ നവവധുവിനൊപ്പം കല്യാണദിവസം ഹാജരായ വാർഡ് അംഗം സബിത്ത് ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും കൗതുകവും ഒപ്പം ആഹ്ലാദവും പകര്‍ന്നു.

ഭരണസമിതിയുടെ അവലോകനവും അവസാന കൂട്ടായ്മയായാണ് യോഗം നടത്തിയത്. ഈ യോഗത്തില്‍ ഹാജരാകണമെന്ന് അഞ്ചാം വാര്‍ഡ് മെംബര്‍ സബിത്തി​െൻറ ആഗ്രഹം വധുവും കുടുംബാംഗങ്ങളും അംഗീകരിക്കുകയായിരുന്നു.

ചടങ്ങില്‍ പ്രസിഡൻറ് ഷിജിത്ത് വടുക്കുഞ്ചേരിയുടെ സാന്നിധ്യത്തില്‍ ജീവനക്കാര്‍ സ്നേഹോപഹാരം കൈമാറി. എല്ലാവര്‍ക്കും മധുരം പങ്കുവെച്ചശേഷം വധൂവരന്‍മാര്‍ കല്യാണപ്പന്തലിലേക്ക് മടങ്ങി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ലളിതമായ ചടങ്ങാണ് നടത്തിയത്.

Tags:    
News Summary - ward member reached panchayat meeting with bride after marriage function

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.