വാടാനപ്പള്ളി: പെട്രോളിൽ വെള്ളം കലർന്നതിനെ തുടർന്ന് പമ്പിൽനിന്ന് ഇന്ധനം നിറച്ചുപോയ വാഹനങ്ങൾ ഒരു കിലോമീറ്റർ പോയപ്പോഴേക്കും നിശ്ചലമായി. പരിശോധനയിൽ പെട്രോളിൽ വെള്ളം കലർന്നതാണ് മനസ്സിലായതിനാൽ ഉപഭോക്താക്കൾ വാഹനങ്ങളുമായി പെട്രോൾ പമ്പിലെത്തി ബഹളം വെച്ചു. തുടർന്ന് ജീവനക്കാർ പമ്പ് അടച്ചു.
ബുധനാഴ്ച കാറിൽ പെട്രോൾ നിറച്ച് തൃശൂരിലേക്ക് ജോലിക്ക് പോവുകയായിരുന്ന തളിക്കുളം സ്വദേശി സുനീഷിെൻറ വാഹനം കണ്ടശാംകടവിൽ എത്തിയതോടെ നിശ്ചലമായി. തുടർന്ന് മെക്കാനിക്കിനെ വിളിച്ചുവരുത്തി നടത്തിയ പരിശോധനയിലാണ് പെട്രോളിൽ കൂടുതലും വെള്ളമാണെന്ന് കണ്ടെത്തിയതെന്ന് സുനീഷ് പറഞ്ഞു. ഇതേ തുടർന്ന് പെട്രോൾ പമ്പിൽ ബന്ധപ്പെട്ടപ്പോൾ കാരണം അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഈ സമയം തന്നെ മറ്റു ചില ആളുകളും ഇതേ പ്രശ്നം തങ്ങൾക്കും ഉണ്ടായതായി ചൂണ്ടിക്കാട്ടി പമ്പിലെത്തി ബഹളം വച്ചു. തുടർന്ന് പെട്രോൾ പമ്പിെൻറ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. മുമ്പും ഈ പെട്രോൾ പമ്പിനെതിരെ ഇതേ ആരോപണം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.