പുന്നയൂർക്കുളം: മന്ദലാംകുന്ന് പരേതനായ ചാക്കോലായിൽ മുഹമ്മദിന്‍റെ മകൻ ഷറഫുദ്ദീന്‍റെ (46) മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭാര്യ ഹൈറുനീസയുടെ ( 37) പരാതി. മൃതദേഹം കൊണ്ടുപോകാൻ പൊലീസ് ധൃതി കാണിച്ചത് അന്വേഷിക്കണമെന്നും ആവശ്യം. പനന്തറ വെട്ടിപ്പുഴയിൽ വാടക വീട്ടിലാണ് ഷറഫുദ്ദീനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ചൊവ്വാഴ്ച്ച രാവിലെ 11ഓടെയാണ് സംഭവം പുറത്തറിയുന്നത്. ഷറഫുദ്ദീൻ തനിച്ചാണ് താമസിച്ചിരുന്നത്. ഹൈറുന്നീസ പിതാവിന്റെ വീട്ടിലായിരുന്നു. ഭർത്താവുമായി പിണങ്ങി രണ്ടു മക്കളെയും കൂട്ടി രണ്ടാഴ്ച്ച മുൻപാണ് ഹൈറുന്നിസ വീട്ടിൽ പോയത്.
എന്നാൽ തിങ്കളാഴ്ച്ച രാത്രി ഒൻപതിന് താൻ ഷറഫുദ്ദീനുമായി മൊബൈലിൽ സംസാരിച്ചിരുന്നുവെന്നും വടക്കേക്കാട് എസ്.എച്ച്. ഒക്ക് നൽകിയ പരാതിയിൽ ഹൈറുന്നീസ പറയുന്നു. ചൊവ്വാഴ്ച്ച രാവിലെ 11 നാണ് ഭർത്താവ് മരിച്ച വിവരമറിഞ്ഞത്. ജനലിൽ ബെഡ് ഷീറ്റ് കെട്ടി കഴുത്തിൽ കുരുക്കിയ മൃതദേഹത്തിന്റെ കാലുകൾ തറയിൽ മുട്ടി നിൽക്കുന്ന അവസ്ഥയിലായിരുന്നു.
ഭാര്യയായ തനിക്കോ ബന്ധുക്കൾക്കോ നാട്ടുകാർക്കോ കാണിക്കാതെ ധൃതിപ്പെട്ടാണ് പൊലീസ് മൃതദേഹം അഴിച്ചെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇത് എന്തിനാണെന്ന് അന്വേഷിക്കണമെന്നും ഭർത്താവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഹൈറുന്നീസ പരാതിയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.