പാ​ല​പ്പി​ള്ളി മേ​ഖ​ല​യി​ൽ വ്യാ​ഴാ​ഴ്ച ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ

കാട്ടാന ഓടിച്ചു; തോട്ടം തൊഴിലാളിക്ക് വീണ് പരിക്ക്

ആ​മ്പ​ല്ലൂ​ർ: പാ​ല​പ്പി​ള്ളി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മി​ക്കാ​ൻ വ​ന്ന​തി​നെ തു​ട​ർ​ന്ന് പ്ര​ണ​ര​ക്ഷാ​ർ​ഥം ഓ​ടു​ന്ന​തി​നി​ടെ നി​ല​ത്തു​വീ​ണ് തോ​ട്ടം തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ പ്ര​സാ​ദി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. ടാ​പ്പി​ങ്ങി​നാ​യി തോ​ട്ട​ത്തി​ലൂ​ടെ പോ​കു​മ്പോ​ള്‍ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന് മു​ന്നി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ​പ്പെ​ട്ട് ഒ​രാ​ഴ്ച​ക്കി​ടെ മൂ​ന്നാ​മ​ത്തെ അ​പ​ക​ട​മാ​ണി​ത്. പാ​ല​പ്പി​ള്ളി പി​ള്ള​ത്തോ​ട് പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. തോ​ട്ട​ത്തി​ലെ 89 ഫീ​ല്‍ഡി​ല്‍ ഇ​റ​ങ്ങി​യ 15 ഓ​ളം കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ന്‍ വ​നം വ​കു​പ്പ് ശ്ര​മം തു​ട​രു​ക​യാ​ണ്. ഇ​തി​നി​ടെ പി​ള്ള​തോ​ടി​നു സ​മീ​പം റോ​ഡി​ല്‍ ഒ​റ്റ​യാ​നും ഇ​റ​ങ്ങി​യി​ട്ടു​ണ്ട്.

Tags:    
News Summary - wild elephant menace-gardener got injured in elephant attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.