അതിരപ്പിള്ളി: ദുരൂഹ സാഹചര്യത്തിൽ ആദിവാസി യുവതിയെ വാഴച്ചാൽ വനത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. വാച്ചുമരം കാടർ കോളനിയിൽ താമസിക്കുന്ന പഞ്ചമിയാണ് (27) മരിച്ചത്. ഞായറാഴ്ച രാത്രി മരിച്ചതായാണ് കരുതുന്നത്. തിങ്കളാഴ്ച രാവിലെയാണ് പൊലീസിന് വിവരം ലഭിച്ചത്. പഞ്ചമിയും ഭര്‍ത്താവ് പൊന്നപ്പനും വനവിഭവങ്ങള്‍ ശേഖരിച്ച് വാഴച്ചാൽ വനത്തിലെ കരടിപ്പാറ എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. ഇവർ വനവിഭവങ്ങൾ ശേഖരിക്കുന്ന ഷെഡിലാണ് മൃതദേഹം കണ്ടത്. പൊന്നപ്പനെ അതിരപ്പിള്ളി എസ്.എച്ച്.ഒ ഇ.കെ. ഷിജുവിെൻറ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ രാത്രി പൊന്നപ്പനും പഞ്ചമിയും തമ്മിൽ വഴക്കുണ്ടായതായി പറയപ്പെടുന്നു. പൊന്നപ്പൻ ശാസ്താംപൂവം കോളനിക്കാരനാണ്. അസ്വാഭാവിക മരണത്തിന് അതിരപ്പിള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരണകാരണം പോസ്റ്റ്മോർട്ടത്തിനുശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. പഞ്ചമിയുടെ മക്കള്‍: ദീപക്, ജിത്തു, ദീപ്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.