തിരുവനന്തപുരം-തെങ്കാശി പാതയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു

പാലോട്: അജ്ഞാത വാഹനമിടിച്ച് നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു. തിരുവനന്തപുരം-തെങ്കാശി പാതയിൽ പാലോട് ഇടക്കോളനിയിലാണ് സംഭവം. തിരുവനന്തപുരത്ത് ആശുപത്രിയിൽ പോയി മടങ്ങി വരവേ കൊല്ലായിൽ ചരുവിള പുത്തൻവീട്ടിൽ സവാദ് സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. അമിതവേഗത്തിൽ വന്ന പിക്അപ് ഇടിച്ചതോടെ നിയന്ത്രണംവിട്ട കാർ സമീപത്തെ കലുങ്കിൽ ഇടിച്ച് തോട്ടിലേക്ക് മറിയുകയായിരുന്നു. എന്നാൽ, മൺതിട്ടയിൽ തങ്ങി നിന്നതിനാൽ വലിയ അപകടം ഒഴിവായി. അരമണിക്കൂറോളം സവാദ് കാറിൽ കുടിങ്ങിക്കിടന്നു. കനത്ത മഴയായിരുന്നതിനാൽ തോട്ടിൽ വെള്ളം നിറഞ്ഞ് നല്ല ഒഴുക്കുണ്ടായിരുന്നു. സമയം ഏറെ വൈകിയതിനാലും കനത്ത മഴയായതിനാലും സമീപവാസികളാരും അപകടവിവരം അറിഞ്ഞില്ല. ഏറെ പണിപ്പെട്ടാണ് സവാദ് സ്വയം പുറത്തിറങ്ങിയത്. ഫോട്ടോ : തോട്ടിലേക്ക് മറിഞ്ഞ കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.