വനംവകുപ്പ്​ ആസ്ഥാനത്തേക്ക്​ മാർച്ച്​

തിരുവനന്തപുരം: അമ്പൂരി, കള്ളിക്കാട്‌ പഞ്ചായത്തുകളെ പരിസ്ഥിതി ലോല മേഖലയായി (ഇ.എസ്‌.ഇസഡ്‌) പ്രഖ്യാപിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌ അമ്പൂരി ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ 11ന് വഴുതക്കാട്‌ വനം വകുപ്പ്‌ ആസ്ഥാനത്തേക്ക്​ മാർച്ച് നടത്തുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൃഷിയിടങ്ങളും ജനവാസമേഖലകളും ഉൾപ്പെട്ട ഈ പഞ്ചായത്തുകളിൽ പരിസ്ഥിതി സൗഹൃദപ്രവർത്തനങ്ങൾ മാത്രമാണ്‌ നടക്കുന്നത്‌. നിയന്ത്രണം ഏർപ്പെടുത്തിയാൽ ജനങ്ങൾക്ക്‌ കൃഷിഭൂമി ഉപേക്ഷിച്ച്‌ പലായനം ചെയ്യേണ്ടിവരും. നെയ്യാർ വന്യജീവി സങ്കേതത്തിന്‌ സമീപമുള്ള വനപ്രദേശവും ജനവാസമേഖലയും വ്യക്തമായി വേർതിരിച്ചിട്ടുണ്ട്‌. അതിനാൽ നെയ്യാർ മേഖലയിൽ മാത്രമായി ഇ.എസ്‌.ഇസഡ്‌ നിജപ്പെടുത്തണമെന്നാണ്‌ ആവശ്യം. അമ്പൂരി ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ ഫാ. ജേക്കബ്‌ ചീരംവേലിൽ, കേരള സർവകലാശാല അധ്യാപകൻ ഡോ. സാബു ജോസഫ്‌, അമ്പൂരി പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ മംഗലശ്ശേരി, ‌ആക്ഷൻ കൗൺസിൽ അംഗങ്ങളായ മോഹൻ കാലായി, സന്തോഷ്‌ ചൈതന്യ എന്നിവരും വാർത്തസമ്മേളത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.