കർഷക തൊഴിലാളി യൂനിയൻ മേഖല കൺവെൻഷൻ

നെടുമങ്ങാട്: കർഷകത്തൊഴിലാളി യൂനിയൻ വെമ്പായം മേഖല കൺവെൻഷൻ ജില്ല ജോയന്റ് സെക്രട്ടറി എസ്.എസ്. ബിജു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ കെ.എസ്. വിപിൻകുമാർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി വി.സി. വിജിത്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല കമ്മിറ്റി അംഗം എ. റോജ്, ഏരിയ വൈസ് പ്രസിഡന്റ്‌ എസ്.കെ. ബിജു, ജി. പുഷ്പരാജൻ എന്നിവർ സംസാരിച്ചു. വിജിത് സ്വാഗതവും എം. കാർത്തികേയൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.എസ്. വിപിൻകുമാർ (പ്രസി.), വി.സി. വിജിത് കുമാർ (സെക്ര.). ---------------------------------------------- സി.പി.ഐ കള്ളിക്കാട് ലോക്കല്‍ സമ്മേളനം വെള്ളറട: സി.പി.ഐ കള്ളിക്കാട് ലോക്കല്‍ സമ്മേളനം 13, 14, 15 തീയതികളില്‍ നടന്നു. കുടുംബ സംഗമസദസ്സ് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം എം.ജി. രാഹുല്‍ ഉദ്ഘാടനം ചെയ്തു. സി. ജനാര്‍ദനന്‍ അധ്യക്ഷതവഹിച്ചു. കെ. കൃഷ്ണ പ്രശാന്ത് സ്വാഗതം പറഞ്ഞു. കള്ളിക്കാട് ചന്ദ്രന്‍, കള്ളിക്കാട് ഗോപന്‍, വാഴിച്ചല്‍ ഗോപന്‍, രാധിക എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന പ്രവർത്തകരെ ആദരിച്ചു. പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം മീനാങ്കല്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ. കൃഷ്ണ പ്രശാന്ത്, എസ്. ലത എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഷിബു തോമസ്, വിമല എന്നിവര്‍ സംസാരിച്ചു. കെ. കൃഷ്ണ പ്രശാന്തിനെ സെക്രട്ടറിയായും എസ്. രാജേന്ദ്രനെ അസി. സെക്രട്ടറിയായും തെരഞ്ഞെടുത്തു. ജനവാസ ഭൂമേഖലയെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച നടപടി പിന്‍വലിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ചിത്രം. സി.പി.ഐ കള്ളിക്കാട് ലോക്കല്‍ സമ്മേളന ഭാഗമായുള്ള പ്രതിനിധി സമ്മേളനം സംസ്ഥാന കൗണ്‍സില്‍ അംഗം മീനാങ്കല്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.