തിരുവനന്തപുരം: ഗ്യാൻവാപി മസ്ജിദ് വിവാദത്തിൽ ഹിംസാത്മക ഹിന്ദുത്വ ഭീകരതക്ക് ഭരണകൂടവും നീതിപീഠങ്ങളും കൂട്ടുനിൽക്കരുതെന്ന് ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ നേതാക്കൾ ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്യാന്‍വാപി മസ്ജിദിനെ മറ്റൊരു ബാബരി മസ്ജിദാക്കി മാറ്റാനുള്ള ആസൂത്രിത നീക്കമാണ് അണിയറയില്‍ നടക്കുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ദേശീയസമിതി അംഗം അർഷദ് മുഹമ്മദ് നദ്‌വി പറഞ്ഞു. മസ്ജിദ് കൈവശപ്പെടുത്താന്‍ കാലങ്ങളായി ഹിന്ദുത്വഭീകരര്‍ ശ്രമം നടത്തിവരുകയാണ്. ഗ്യാന്‍വാപി പള്ളിയുടെ കിണറ്റില്‍ ശിവലിംഗം കണ്ടെത്തിയെന്ന പ്രചാരണം ഏറ്റുപിടിച്ച് സർവേ റിപ്പോര്‍ട്ട് വായിച്ചുനോക്കാന്‍ പോലും കാത്തുനില്‍ക്കാതെ വാരാണസി സിവില്‍ കോടതി അതിവേഗം തീരുമാനമെടുക്കുകയും വിശ്വാസികള്‍ക്ക് ആരാധനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. ബാബരിക്ക് ശേഷം ആയിരക്കണക്കിന് പള്ളികളില്‍ അവകാശവാദം ഉന്നയിക്കാനും രാജ്യത്തെ മുഴുവനും കലാപഭൂമി ആക്കാനുമുള്ള ആർ.എസ്.എസ് ഗൂഢാലോചനയാണ് നടപ്പാക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനപ്രസിഡന്‍റ് വി.എം. ഫത്ഹുദ്ദീൻ റഷാദി അധ്യക്ഷതവഹിച്ചു. ഹാഫിസ് നിഷാദ് റഷാദി, അബ്ദുൽ ഹാദി മൗലവി, ഫിറോസ് ഖാൻ ബാഖവി, നിസാർ ബാഖവി അഴിക്കോട്, സൈനുദ്ദീൻ ബാഖവി, അബ്ദുൽ റഷീദ് മൗലവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.