വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതിമാരില്‍ ഭര്‍ത്താവും മരിച്ചു

കുന്നിക്കോട്: വിഷം കഴിച്ച് ആശുപത്രിയിലായ ദമ്പതിമാരില്‍ ഭര്‍ത്താവും മരിച്ചു. കുന്നിക്കോട് കോക്കാട് കാഷ്യു ഫാക്ടറി ജങ്ഷനിൽ കൃഷ്ണ വിഹാറിൽ നന്ദകുമാർ (60) ആണ് മരിച്ചത്. ഭാര്യ ആനന്ദവല്ലി കഴിഞ്ഞദിവസം മരിച്ചു. പിന്നാലെ ഞായറാഴ്ച രാത്രിയോടെ ഭര്‍ത്താവും മരണത്തിന് കീഴടങ്ങി. ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ 8.30 ഓടെ കോക്കാടുള്ള കുടുംബവീട്ടിലെ കിടപ്പുമുറിയില്‍ വിഷം കഴിച്ച് അവശനിലയില്‍ ഇരുവരെയും നാട്ടുകാരാണ് കണ്ടത്. ഇരുവരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ആനന്ദവല്ലി മരിച്ചിരുന്നു. ബാങ്കില്‍ ഇവര്‍ വായ്പ എടുത്തിരുന്നതായും തിരിച്ചടവ് പല തവണ മുടങ്ങിയിരുന്നതായും പൊലീസ് പറയുന്നു. ഇവരുടെ ഒരു മകൻ 2016ൽ നാട് വിട്ട് പോയതാണ്. നന്ദകുമാര്‍ കെ.എസ്.ആര്‍.ടി.സിയില്‍നിന്ന്​ വിരമിച്ചയാളാണ്. എറെ നാളായി പെന്‍ഷന്‍ തുകയും ലഭിച്ചിരുന്നില്ലത്രെ. പോസ്റ്റ്​മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ചൊവ്വാഴ്ച മൃതദേഹങ്ങള്‍ സംസ്കരിക്കും. വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധന സംഘവും തിങ്കളാഴ്ച വീടിനുള്ളിലും സമീപപ്രദേശങ്ങളിലും പരിശോധന നടത്തി. പടം...നന്ദകുമാര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.