Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 12:00 AM GMT Updated On
date_range 24 May 2022 12:00 AM GMTവിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതിമാരില്‍ ഭര്‍ത്താവും മരിച്ചു
text_fieldsbookmark_border
കുന്നിക്കോട്: വിഷം കഴിച്ച് ആശുപത്രിയിലായ ദമ്പതിമാരില്‍ ഭര്‍ത്താവും മരിച്ചു. കുന്നിക്കോട് കോക്കാട് കാഷ്യു ഫാക്ടറി ജങ്ഷനിൽ കൃഷ്ണ വിഹാറിൽ നന്ദകുമാർ (60) ആണ് മരിച്ചത്. ഭാര്യ ആനന്ദവല്ലി കഴിഞ്ഞദിവസം മരിച്ചു. പിന്നാലെ ഞായറാഴ്ച രാത്രിയോടെ ഭര്‍ത്താവും മരണത്തിന് കീഴടങ്ങി. ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ 8.30 ഓടെ കോക്കാടുള്ള കുടുംബവീട്ടിലെ കിടപ്പുമുറിയില്‍ വിഷം കഴിച്ച് അവശനിലയില്‍ ഇരുവരെയും നാട്ടുകാരാണ് കണ്ടത്. ഇരുവരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ആനന്ദവല്ലി മരിച്ചിരുന്നു. ബാങ്കില്‍ ഇവര്‍ വായ്പ എടുത്തിരുന്നതായും തിരിച്ചടവ് പല തവണ മുടങ്ങിയിരുന്നതായും പൊലീസ് പറയുന്നു. ഇവരുടെ ഒരു മകൻ 2016ൽ നാട് വിട്ട് പോയതാണ്. നന്ദകുമാര്‍ കെ.എസ്.ആര്.ടി.സിയില്‍നിന്ന് വിരമിച്ചയാളാണ്. എറെ നാളായി പെന്ഷന് തുകയും ലഭിച്ചിരുന്നില്ലത്രെ. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ചൊവ്വാഴ്ച മൃതദേഹങ്ങള്‍ സംസ്കരിക്കും. വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധന സംഘവും തിങ്കളാഴ്ച വീടിനുള്ളിലും സമീപപ്രദേശങ്ങളിലും പരിശോധന നടത്തി. പടം...നന്ദകുമാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story