'ഇന്ത്യയില്‍ പഠനസൗകര്യം ഏര്‍പ്പെടുത്തണം'

തിരുവനന്തപുരം: യുദ്ധസാഹചര്യത്തില്‍ യുക്രെയ്​നില്‍നിന്ന്​ മടങ്ങിയെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിനുള്ള സൗകര്യം ഇന്ത്യയില്‍തന്നെ ഒരുക്കണമെന്ന അഭ്യര്‍ഥനയുമായി ഓള്‍ കേരള യുക്രെയ്​ന്‍ മെഡിക്കല്‍ സ്റ്റുഡന്‍റ്​സ്​ ആന്‍ഡ് പേരന്‍റ്​സ്​ അസോസിയേഷന്‍. യുദ്ധഭൂമിയിലേക്ക് മടങ്ങിപ്പോകുകയെന്നത് ആശങ്കയുണ്ടാക്കുന്നു. ഇത്​ കണക്കിലെടുത്ത് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍തന്നെ പഠനസൗകര്യം ഏര്‍പ്പെടുത്തണമെന്ന് വൈസ് പ്രസിഡന്‍റ്​ വേണുഗോപാല്‍ കണ്ണോത്ത് വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സമീപരാജ്യങ്ങളില്‍ തുടര്‍പഠനം നടത്തുക പ്രായോഗികമല്ല. യുക്രെയ്​നിലെക്കാൾ കൂടുതല്‍ ഫീസും നല്‍കേണ്ടിവരും. ഇത് താങ്ങാന്‍ കഴിയാത്തതാണെന്നും വിദ്യാര്‍ഥികളുടെ പ്രതിനിധികളും വാർത്തസമ്മേളനത്തില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.