Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 12:07 AM GMT Updated On
date_range 24 May 2022 12:07 AM GMT'ഇന്ത്യയില്‍ പഠനസൗകര്യം ഏര്‍പ്പെടുത്തണം'
text_fieldsbookmark_border
തിരുവനന്തപുരം: യുദ്ധസാഹചര്യത്തില്‍ യുക്രെയ്നില്‍നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിനുള്ള സൗകര്യം ഇന്ത്യയില്‍തന്നെ ഒരുക്കണമെന്ന അഭ്യര്‍ഥനയുമായി ഓള്‍ കേരള യുക്രെയ്ന് മെഡിക്കല്‍ സ്റ്റുഡന്റ്സ് ആന്‍ഡ് പേരന്റ്സ് അസോസിയേഷന്‍. യുദ്ധഭൂമിയിലേക്ക് മടങ്ങിപ്പോകുകയെന്നത് ആശങ്കയുണ്ടാക്കുന്നു. ഇത് കണക്കിലെടുത്ത് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍തന്നെ പഠനസൗകര്യം ഏര്‍പ്പെടുത്തണമെന്ന് വൈസ് പ്രസിഡന്‍റ് വേണുഗോപാല്‍ കണ്ണോത്ത് വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സമീപരാജ്യങ്ങളില്‍ തുടര്‍പഠനം നടത്തുക പ്രായോഗികമല്ല. യുക്രെയ്നിലെക്കാൾ കൂടുതല്‍ ഫീസും നല്‍കേണ്ടിവരും. ഇത് താങ്ങാന്‍ കഴിയാത്തതാണെന്നും വിദ്യാര്‍ഥികളുടെ പ്രതിനിധികളും വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story