വിഴിഞ്ഞം: വില്ലേജ് ഓഫിസിൽ സാമ്പത്തിക തട്ടിപ്പ്, ഒരാളെ സസ്പെൻഡ് ചെയ്തു. തഹസിൽദാറുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം വില്ലേജ് ഓഫിസിലെ മുൻ ഫീൽഡ് ജീവനക്കാരനായ പി.എസ്. രതീഷിനെയാണ് സസ്പെൻഡ് ചെയ്തത്. ഒരുവർഷത്തെ രേഖകളുടെ പരിശോധനക്കിടെയാണ് സാമ്പത്തിക തിരിമറി കണ്ടെത്തിയത്. നിലവിൽ പൂവാർ വില്ലേജ് ഓഫിസിലെ ജീവനക്കാരനായ രതീഷ് വിഴിഞ്ഞത്തെ മുൻ ഫീൽഡ് ജീവനക്കാരനാണ്. നെയ്യാറ്റിൻകര തഹസിൽദാർ എ.എസ്. ശ്രീകലയുടെ റിപ്പോർട്ടിനെ തുടർന്നാണ് സസ്പെൻഷൻ. വില്ലേജിലേക്ക് ഒടുക്കിയ തുകയുടെ ഏതാനും രസീതുകൾ കാൻസൽ ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് അന്വേഷണം തുടങ്ങിയതെന്ന് തഹസിൽദാർ പറഞ്ഞു. കൂടുതൽ പരിശോധന നടത്തിയാലേ എത്ര തുകയുടെ തിരിമറിയാണ് നടത്തിയിരിക്കുന്നതെന്നറിയാൻ കഴിയൂ. രണ്ടു ദിവസങ്ങൾക്കുള്ളിൽ ഇത് പൂർത്തിയാകുന്നതോടെ തിരിമറി സംബന്ധിച്ച പൂർണ വിവരം ലഭ്യമാകുമെന്ന് തഹസിൽദാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.