Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവില്ലേജ് ഓഫിസിൽ...

വില്ലേജ് ഓഫിസിൽ സാമ്പത്തിക തട്ടിപ്പ്: ഒരാൾക്ക് സസ്​പെൻഷൻ

text_fields
bookmark_border
വിഴിഞ്ഞം: വില്ലേജ് ഓഫിസിൽ സാമ്പത്തിക തട്ടിപ്പ്, ഒരാളെ സസ്​പെൻഡ് ചെയ്തു. തഹസിൽദാറുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം വില്ലേജ് ഓഫിസിലെ മുൻ ഫീൽഡ് ജീവനക്കാരനായ പി.എസ്. രതീഷിനെയാണ് സസ്​പെൻഡ് ചെയ്തത്. ഒരുവർഷത്തെ രേഖകളുടെ പരിശോധനക്കിടെയാണ് സാമ്പത്തിക തിരിമറി കണ്ടെത്തിയത്. നിലവിൽ പൂവാർ വില്ലേജ് ഓഫിസിലെ ജീവനക്കാരനായ രതീഷ് വിഴിഞ്ഞത്തെ മുൻ ഫീൽഡ് ജീവനക്കാരനാണ്. നെയ്യാറ്റിൻകര തഹസിൽദാർ എ.എസ്. ശ്രീകലയുടെ റിപ്പോർട്ടിനെ തുടർന്നാണ് സസ്​പെൻഷൻ. വില്ലേജിലേക്ക് ഒടുക്കിയ തുകയുടെ ഏതാനും രസീതുകൾ കാൻസൽ ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് അന്വേഷണം തുടങ്ങിയതെന്ന് തഹസിൽദാർ പറഞ്ഞു. കൂടുതൽ പരിശോധന നടത്തിയാലേ എത്ര തുകയുടെ തിരിമറിയാണ് നടത്തിയിരിക്കുന്നതെന്നറിയാൻ കഴിയൂ. രണ്ടു ദിവസങ്ങൾക്കുള്ളിൽ ഇത്​ പൂർത്തിയാകുന്നതോടെ തിരിമറി സംബന്ധിച്ച പൂർണ വിവരം ലഭ്യമാകുമെന്ന് തഹസിൽദാർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story