തിരുവനന്തപുരം: എക്സൈസ് വകുപ്പിനെ അഴിമതി മുക്തവും കാര്യക്ഷമവുമാക്കാനുള്ള നീക്കവുമായി സർക്കാർ. ഇതിന്‍റെ ഭാഗമായി എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ജൂൺ ആറു മുതൽ എട്ടു വരെ മൂന്നു മേഖലകളിലായാണ് യോഗം. മന്ത്രിയും അസി. എക്സൈസ് ഇൻസ്പെക്ടർ മുതൽ മുകളിലേക്കുള്ള മുഴുവൻ ഉദ്യോഗസ്ഥരും പങ്കെടുക്കും. ജൂൺ ആറിന് വൈകീട്ട് മൂന്നിന് കോഴിക്കോട് നടക്കുന്ന യോഗത്തിൽ മലപ്പുറം മുതൽ കാസർകോട് വരെയുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും. ഏഴിന് എറണാകുളത്ത് ചേരുന്ന യോഗത്തിൽ പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലയിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും. സൗത്ത് സോൺ യോഗം എട്ടിന് തിരുവനന്തപുരത്താണ്. ജോയന്‍റ് എക്സൈസ് കമീഷണർ, ഡെപ്യൂട്ടി കമീഷണർ, അസി. എക്സൈസ് കമീഷണർ, സർക്കിൾ ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ, അസി. എക്സൈസ് ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് പങ്കെടുക്കുക. മയക്കുമരുന്ന് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ എക്സൈസ് സേനയെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ചുരുക്കം ചില അഴിമതിക്കാർ ഇപ്പോഴും സേനയിലുണ്ട്. അഴിമതി തുടച്ചുനീക്കാനുള്ള നടപടികളുമായാണ് മുന്നോട്ടുപോകുന്നത്. മയക്കുമരുന്ന്/ലഹരി മാഫിയക്കെതിരെ എൻഫോഴ്സ്‌മെന്‍റ് പ്രവർത്തനം ശക്തിപ്പെടുത്താൻ സേനയെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അടുത്തിടെ എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട് നിരവധി അഴിമതി ആരോപണങ്ങളാണ് ഉയർന്നത്. മദ്യലോബിയിൽനിന്ന് കൈക്കൂലിയായി വാങ്ങിയ പണം വിജിലൻസ് കണ്ടെത്തിയിരുന്നു. പാലക്കാട് ജില്ലയിൽ മാത്രം 14 എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി നേരിട്ട് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.