Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎക്സൈസ്‌ വകുപ്പിനെ...

എക്സൈസ്‌ വകുപ്പിനെ അഴിമതിമുക്തമാക്കാൻ ശ്രമം; മന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

text_fields
bookmark_border
തിരുവനന്തപുരം: എക്​സൈസ്​ വകുപ്പിനെ അഴിമതി മുക്തവും കാര്യക്ഷമവുമാക്കാനുള്ള നീക്കവുമായി സർക്കാർ. ഇതിന്‍റെ ഭാഗമായി എക്സൈസ്​ മന്ത്രി എം.വി. ഗോവിന്ദൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ജൂൺ ആറു​ മുതൽ എട്ടു​ വരെ മൂന്നു മേഖലകളിലായാണ്​ യോഗം. മന്ത്രിയും അസി. എക്സൈസ്‌ ഇൻസ്പെക്ടർ മുതൽ മുകളിലേക്കുള്ള​ മുഴുവൻ ഉദ്യോഗസ്ഥരും പങ്കെടുക്കും. ജൂൺ ആറിന്‌ വൈകീട്ട്‌ മൂന്നിന്​ കോഴിക്കോട്‌ നടക്കുന്ന യോഗത്തിൽ മലപ്പുറം മുതൽ കാസർകോട്​ വരെയുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും. ഏഴിന്​ എറണാകുളത്ത് ചേരുന്ന യോഗത്തിൽ പാലക്കാട്‌, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലയിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും. സൗത്ത്‌ സോൺ യോഗം എട്ടിന്​ തിരുവനന്തപുരത്താണ്​. ജോയന്‍റ്​ എക്സൈസ്‌ കമീഷണർ, ഡെപ്യൂട്ടി കമീഷണർ, അസി.​ എക്സൈസ്‌ കമീഷണർ, സർക്കിൾ ഇൻസ്പെക്ടർ, എക്സൈസ്‌ ഇൻസ്പെക്ടർ, അസി.​ എക്സൈസ്‌ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ്‌ പങ്കെടുക്കുക. മയക്കുമരുന്ന് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ എക്സൈസ്‌ സേനയെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത്‌ അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ചുരുക്കം ചില അഴിമതിക്കാർ ഇപ്പോഴും സേനയിലുണ്ട്‌. അഴിമതി തുടച്ചുനീക്കാനുള്ള നടപടികളുമായാണ്‌ മുന്നോട്ടുപോകുന്നത്‌. മയക്കുമരുന്ന്/ലഹരി മാഫിയക്കെതിരെ എൻഫോഴ്സ്‌മെന്‍റ്​ പ്രവർത്തനം ശക്തിപ്പെടുത്താൻ സേനയെ സജ്ജമാക്കുകയാണ്‌ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അടുത്തിടെ എക്​സൈസ്​ വകുപ്പുമായി ബന്ധപ്പെട്ട്​ നിരവധി അഴിമതി ആരോപണങ്ങളാണ്​ ഉയർന്നത്​. മദ്യലോബിയിൽനിന്ന്​ കൈക്കൂലിയായി വാങ്ങിയ പണം വിജിലൻസ്​ കണ്ടെത്തിയിരുന്നു. പാലക്കാട്​ ജില്ലയിൽ മാത്രം 14 എക്​സൈസ്​ ഉദ്യോഗസ്ഥരെ സസ്​പെന്‍ഡ്​ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ്​ മന്ത്രി നേരിട്ട്​ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്​. സ്വന്തം ലേഖകൻ ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story