തിരുവനന്തപുരം: അസിസ്റ്റന്‍റ് കലക്ടർ മുതൽ ചീഫ് സെക്രട്ടറിവരെ 36 വർഷം നീണ്ട സർവിസ് ജീവിതത്തിലെ രസകരമായ അനുഭവങ്ങൾ കോർത്തിണക്കി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ എഴുതിയ 'നഥിങ് പേഴ്സണൽ' പ്രകാശനം ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജിജി തോംസന്‍റെ സഹോദരൻ ജോർജ് തോമസിന് നൽകിയാണ് പുസ്തകത്തിന്‍റെ പ്രകാശനം നിർവഹിച്ചത്. അനുഭവങ്ങളും സത്യങ്ങളുമാണ് പുസ്തകത്തിലുള്ളതെന്നും എഴുത്തുകാരന്‍റെ സ്വാതന്ത്ര്യമെടുത്ത് അൽപം പൊടിപ്പും തൊങ്ങലും ചേർത്തിട്ടുണ്ടെന്നും ആമുഖത്തിൽ ജിജി തോംസൺ പറഞ്ഞു. ആളുകളുടെ പേരെല്ലാം മാറ്റിയിട്ടുണ്ട്. ആർക്കും വിഷമം തോന്നരുതല്ലോ, എന്നാൽ ആളെ മനസ്സിലാകുകയും വേണമെന്നും ജിജി പറഞ്ഞു. ജനങ്ങളുടെ ആവശ്യത്തിന് മുന്നിൽ ഓടിയൊളിക്കുന്നയാളല്ല, മറിച്ച് ചെയ്യാവുന്ന കാര്യങ്ങൾ പരമാവധി ചെയ്ത് കൊടുക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥാനാണ് ജിജി തോസണെന്ന് പ്രകാശനം നിർവഹിച്ച് ഉമ്മൻ ചാണ്ടി പറഞ്ഞു. സർക്കാർ സംവിധാനത്തിൽ പരിധികളും പരിമിതികളും നിയമങ്ങളും ചട്ടങ്ങളുമുണ്ട്. ചില ഉദ്യോഗസ്ഥർ ചട്ടപ്പടിയിലൊതുങ്ങി ഒന്നും ചെയ്യില്ല. അപ്പോഴാണ് ചുവപ്പുനാടകളുണ്ടാകുന്നത്. എന്നാൽ, ഏത് സ്ഥാനത്തിരുന്നാലും ചട്ടങ്ങളുടെയും നിയമങ്ങളുടെയും പരിധിയിൽനിന്ന് മറ്റുള്ളവരെ സഹായിക്കാൻ പരമാവധി ശ്രമിക്കുന്ന ഉദ്യോഗസ്ഥരുണ്ട്. ഈ വിഭാഗത്തിലാണ് ജിജി തോംസണുള്ളതെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. ടി.പി. ശ്രീനിവാസൻ പുസ്തക പരിചയം നടത്തി. 20 അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. എ.എസ്. ഗിരീഷ്, മണിയൻപിള്ള രാജു, കെ.എൻ.എ. ഖാദർ, അഡ്വ.എ. ജയശങ്കർ, ഷീലു ജിജി തോംസൺ എന്നിവർ സംസാരിച്ചു. ആർ.എസ്. ആകാശ് അവതരിപ്പിച്ച കൂത്തും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.