Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചിരിയനുഭവങ്ങളുമായി...

ചിരിയനുഭവങ്ങളുമായി ജിജി തോംസന്‍റെ 'നഥിങ്​ പേഴ്​സണൽ'

text_fields
bookmark_border
തിരുവനന്തപുരം: അസിസ്റ്റന്‍റ്​ കലക്ടർ മുതൽ ചീഫ്​ സെക്രട്ടറിവരെ 36 വർഷം നീണ്ട സർവിസ്​ ജീവിതത്തിലെ രസകരമായ അനുഭവങ്ങൾ​ കോർത്തിണക്കി മുൻ ചീഫ്​ സെക്രട്ടറി ജിജി തോംസൺ എഴുതിയ 'നഥിങ്​ പേഴ്​സണൽ' പ്രകാശനം ചെയ്​തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജിജി തോംസന്‍റെ സഹോദരൻ ജോർജ് തോമസിന്​ നൽകിയാണ്​ പുസ്തകത്തിന്‍റെ പ്രകാശനം നിർവഹിച്ചത്​. അനുഭവങ്ങളും സത്യങ്ങളുമാണ്​ ​പുസ്തകത്തിലുള്ളതെന്നും എഴുത്തുകാരന്‍റെ സ്വാതന്ത്ര്യമെടുത്ത്​ അൽപം പൊടിപ്പും തൊങ്ങലും ചേർത്തിട്ടുണ്ടെന്നും ആമുഖത്തിൽ ജിജി തോംസൺ പറഞ്ഞു. ആളുകളുടെ പേരെല്ലാം മാറ്റിയിട്ടുണ്ട്​. ആർക്കും വിഷമം തോന്നരുതല്ലോ, എന്നാൽ ആളെ മനസ്സിലാകുകയും വേണമെന്നും ജിജി പറഞ്ഞു. ജനങ്ങളുടെ ആവശ്യത്തിന്​ മുന്നിൽ ഓടിയൊളിക്കുന്നയാളല്ല, മറിച്ച്​ ചെയ്യാവുന്ന കാര്യങ്ങൾ പരമാവധി ചെയ്ത്​ കൊടുക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥാനാണ്​ ജിജി തോസ​ണെന്ന്​ പ്രകാശനം നിർവഹിച്ച്​ ഉമ്മൻ ചാണ്ടി പറഞ്ഞു. സർക്കാർ സംവിധാനത്തിൽ പരിധികളും പരിമിതികളും നിയമങ്ങളും ചട്ടങ്ങളുമുണ്ട്​. ചില ഉദ്യോഗസ്ഥർ ചട്ടപ്പടിയിലൊതുങ്ങി ഒന്നും ചെയ്യില്ല. അപ്പോഴാണ്​ ചുവപ്പുനാടകളുണ്ടാകുന്നത്​. എന്നാൽ, ഏത്​ സ്ഥാനത്തിരുന്നാലും ചട്ടങ്ങളുടെയും നിയമങ്ങളുടെയും പരിധിയിൽനിന്ന്​ മറ്റുള്ളവരെ സഹായിക്കാൻ പരമാവധി ശ്രമിക്കുന്ന ഉദ്യോഗസ്ഥരുണ്ട്​. ഈ വിഭാഗത്തിലാണ്​ ജിജി തോംസണുള്ളതെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. ടി.പി. ​ശ്രീനിവാസൻ പുസ്തക പരിചയം നടത്തി. 20 അധ്യായങ്ങളാണ്​ പുസ്തകത്തിലുള്ളത്​. എ.എസ്.​ ഗിരീഷ്​, മണിയൻപിള്ള രാജു, കെ.എൻ.എ. ഖാദർ, അഡ്വ.എ. ജയശങ്കർ, ഷീലു ജിജി തോംസൺ എന്നിവർ സംസാരിച്ചു. ആർ.എസ്.​ ആകാശ്​ അവതരിപ്പിച്ച കൂത്തും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story