തിരുവനന്തപുരം: സാമൂഹിക പരിഷ്കർത്താവും ഇന്ത്യൻ ഭരണഘടന ശിൽപികളിലൊരാളുമായിരുന്ന ആനി മസ്ക്രിന്‍റെ ജന്മദിനത്തിൽ അവരുടെ പ്രതിമയിൽ ശുചീകരണ തൊഴിലാളികളെക്കൊണ്ട് ഹാരാർപ്പണം നടത്തി അവഹേളിച്ച മേയറുടെ നടപടിക്കെതിരെ പ്രതിഷേധം. ആനി മസ്ക്രിന്‍റെ ജന്മദിനമായ ജൂൺ ആറിന് കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ വിപുലമായ ആഘോഷ പരിപാടികൾ നടക്കുന്നതിനിടയിലാണ് കോർപറേഷന്‍റെയും മേയറുടെയും ഭാഗത്തുനിന്ന് അവഹേളനപരമായ നടപടിയുണ്ടായത്. ഇത്തരത്തിലൊരു അനാദരവിന് ഉത്തരവാദികളായവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് വുമൻസ് അസോസിയേഷനും കേരള ലാറ്റിൻ കാത്തലിക് അസോസിയേഷനും സർക്കാറിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.