തിരുവനന്തപുരം: കേരള സംസ്ഥാന മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യുവിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയേറ്റ് മാർച്ച് നടത്തി. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. പീലിങ്തൊഴിലാളികളുടെ കൂലി വർധിപ്പിച്ച് ഏകീകരിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങളും പ്രവർത്തനങ്ങളും കാലോചിതമായി പരിഷ്ക്കരിക്കുക, മത്സ്യത്തിലെ മായം ചേർക്കൽ പരിശോധന ഉറവിടങ്ങളിൽ കർശനമായി നടപ്പാക്കണം തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്ന് തൊഴിലാളികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.