തിരുവനന്തപുരം: ഇന്ധനവില ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ 1990 ലെ വില അടിസ്ഥാനമായി കണക്കാക്കി അധികമായി വരുന്ന തുക സംസ്ഥാന സർക്കാർ വഹിക്കണമെന്ന് സി.ഐ.ടി.യു. കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാറിനും മാനേജ്മെന്റിനും സമർപ്പിച്ച പരിഹാര നിർദേശങ്ങളിലാണ് ഇക്കാര്യങ്ങളുള്ളത്. സർക്കാർ നിർദേശപ്രകാരം വിദ്യാർഥികൾ, വികലാംഗർ, പട്ടാളക്കാർ, പൊതുപ്രവർത്തകർ എന്നിവർക്ക് കെ.എസ്.ആർ.ടി.സി നൽകുന്ന സൗജന്യ യാത്ര സേവനങ്ങൾക്ക് പകരമായി ഈ ധനവിഹിതത്തെ കണക്കാക്കണമെന്നും രേഖയിൽ പറയുന്നു. കെ.എസ്.ആർ.ടി.സിയിലെ വരവ് ചെലവ് കണക്കുകളും വാങ്ങൽ-വിൽപനകളും സർക്കാർ ഓഡിറ്റിന് വിധേയമാക്കണം. പെൻഷൻ പ്രായം 58 ആയി വർധിപ്പിക്കുന്നത് പരിഗണിക്കാവുന്നതാണെന്നും സി.ഐ.ടി.യു ചൂണ്ടിക്കാട്ടുന്നു. ബസുകളെ സ്കൂൾ, കോളജ്, ആശുപത്രികൾ, കമ്പനികൾ, ടെക്നോപാർക്ക് എന്നിവക്ക് മാസവാടക അടിസ്ഥാനത്തിൽ നൽകാം. ജീവനക്കാരെ ഓഫിസിലെത്തിക്കുകയും തിരികെയെത്തിക്കുകയും ചെയ്യുക മാത്രമാണ് ആവശ്യമെന്നതിനാൽ ഇടനേരങ്ങൾ മറ്റ് ചെറു ട്രിപ്പുകൾക്കും ബസുകൾ ഉപയോഗിക്കാം. ട്രാൻസ്പോർട്ട് സ്റ്റേഷനുകൾ ആദായകരമായ പൊതുജനസേവന സൗകര്യങ്ങൾക്കായി മാറ്റണമെന്ന് നിർദേശിക്കുന്ന പരിഹാരരേഖയിൽ നിലവിലെ ബസ് ടെർമിനലുകൾക്കെതിരെ വിമർശനവുമുണ്ട്. യാതൊരു ഭാവനയുമില്ലാതെ തിരുവനന്തപുരം, അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിൽ വൻ പലിശക്ക് വായ്പ വാങ്ങി കെട്ടിടം നിർമിച്ച് വാടകക്ക് പോകാതെ നഷ്ടം സഹിക്കേണ്ടി വരുന്ന സ്ഥിതിവിശേഷം ഇനി തുടരാനാകില്ലെന്നും രേഖ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ വാടകക്ക് പ്രവർത്തിക്കുന്ന സർക്കാർ കെട്ടിടങ്ങൾ കെ.എസ്.ആർ.ടി.സി വാണിജ്യസമുച്ചയങ്ങളിലേക്ക് മാറ്റണം. 'പ്രഫഷനൽ മാനേജ്മെന്റ്' എന്ന സർക്കാർ നിർദേശത്തിന്‍റെ ചുവടുപിടിച്ച് 25000 മുതൽ ഒന്നരലക്ഷം രൂപവരെ ശമ്പളത്തിന് 20 ഓളം പേരെയാണ് കരാറടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ളത്. കോർപറേഷന് കാര്യമായ യാതൊരു സംഭാവനയും ചെയ്യാൻ ഇവർക്ക് കഴിയുന്നില്ലെന്നും വിമർശനമുണ്ട്. എം. ഷിബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.