Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​കെ.എസ്​.ആർ.ടി.സിയുടെ...

​കെ.എസ്​.ആർ.ടി.സിയുടെ ഇന്ധനച്ചെലവ്​ വഹിക്കണം; സർക്കാറിനോട്​ സി​.ഐ.ടി.യു

text_fields
bookmark_border
തിരുവനന്തപുരം: ഇന്ധനവില ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ 1990 ലെ വില അടിസ്ഥാനമായി കണക്കാക്കി അധികമായി വരുന്ന തുക സംസ്ഥാന സർക്കാർ വഹിക്ക​ണമെന്ന്​ സി.ഐ.ടി.യു. കെ.എസ്​.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്​ സർക്കാറിനും മാനേജ്​മെന്‍റിനും സമർപ്പിച്ച പരിഹാര നിർദേശങ്ങളിലാണ്​ ഇക്കാര്യങ്ങളുള്ളത്​. സർക്കാർ നിർദേശപ്രകാരം വിദ്യാർഥികൾ, വികലാംഗർ, പട്ടാളക്കാർ, പൊതുപ്രവർത്തകർ എന്നിവർക്ക്​ കെ.എസ്​.ആർ.ടി.സി നൽകുന്ന സൗജന്യ യാ​ത്ര സേവനങ്ങൾക്ക്​ പകരമായി ഈ ധനവിഹിതത്തെ കണക്കാക്കണമെന്നും രേഖയിൽ പറയുന്നു. കെ.എസ്​.ആർ.ടി.സിയിലെ വരവ്​ ചെലവ്​ കണക്കുകളും വാങ്ങൽ-വിൽപനകളും സർക്കാർ ഓഡിറ്റിന്​ വിധേയമാക്കണം. പെൻഷൻ പ്രായം 58 ആയി വർധിപ്പിക്കുന്നത്​​ പരിഗണിക്കാവുന്നതാണെന്നും സി.ഐ.ടി.യു ചൂണ്ടിക്കാട്ടുന്നു. ബസുകളെ സ്കൂൾ, കോളജ്​, ആശുപത്രികൾ, കമ്പനികൾ, ടെക്​നോപാർക്ക്​ എന്നിവക്ക്​ മാസവാടക അടിസ്ഥാനത്തിൽ നൽകാം. ജീവനക്കാരെ ഓഫിസിലെത്തിക്കുകയും തിരി​കെയെത്തിക്കുകയും ചെയ്യുക മാത്രമാണ്​ ആവശ്യമെന്നതിനാൽ ഇടനേരങ്ങൾ മറ്റ്​ ചെറു ​ട്രിപ്പുകൾക്കും ബസുകൾ ഉപയോഗിക്കാം. ട്രാൻസ്​പോർട്ട്​ സ്റ്റേഷനുകൾ ആദായകരമായ പൊതുജനസേവന സൗകര്യങ്ങൾക്കായി മാറ്റണമെന്ന്​ നിർദേശിക്കുന്ന പരിഹാരരേഖയിൽ നിലവിലെ ബസ്​ ടെർമിനലുകൾക്കെ​തിരെ വിമർശനവുമുണ്ട്​. യാതൊരു ഭാവനയുമില്ലാതെ തിരുവനന്തപുരം, അങ്കമാലി, കോഴിക്കോട്​ എന്നിവിടങ്ങളിൽ വൻ പലിശക്ക്​​ വായ്പ വാങ്ങി കെട്ടിടം നിർമിച്ച്​ വാടകക്ക്​​ പോകാതെ നഷ്ടം സഹിക്കേണ്ടി വരുന്ന സ്ഥിതിവിശേഷം ഇനി തുടരാനാകില്ലെന്നും രേഖ ചൂണ്ടിക്കാട്ടുന്നു. ഇ​​പ്പോൾ വാടകക്ക്​ പ്രവർത്തിക്കുന്ന സർക്കാർ കെട്ടിടങ്ങൾ കെ.എസ്​.ആർ.ടി.സി വാണിജ്യസമുച്ചയങ്ങളിലേക്ക്​ മാറ്റണം. 'പ്രഫഷനൽ മാനേജ്​മെന്‍റ്​' എന്ന സർക്കാർ നിർദേശത്തിന്‍റെ ചുവടുപിടിച്ച്​ 25000 മുതൽ ഒന്നരലക്ഷം രൂപവരെ ശമ്പളത്തിന്​ 20 ഓളം പേരെയാണ്​ കരാറടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ളത്​. കോർപറേഷന്​ കാര്യമായ യാതൊരു സംഭാവനയും ചെയ്യാൻ ഇവർക്ക്​ കഴിയുന്നി​ല്ലെന്നും വിമർശനമുണ്ട്​. എം. ഷിബു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story