തിരുവനന്തപുരം: സെയില്‍സ് പ്രമോഷന്‍ മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണവും സുരക്ഷിതത്വവും സര്‍ക്കാര്‍ നിയമനിര്‍മാണത്തിലൂടെ നടപ്പാക്കണമെന്ന് ബി.എം.എസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ശിവജി സുദര്‍ശനന്‍. ഭാരതീയ മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റിപ്രസെന്റീവ്‌സ് അസോസിയേഷന്റെ (ബി.എം.എസ്.ആർ.എ) നേതൃത്വത്തിലെ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ഉപേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്ത് കുമാര്‍, ബി.എം.എസ് ജില്ല പ്രസിഡന്റ് ജയകുമാര്‍, ബി.എം.എസ്.ആർ.എ സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. ബി.എം.എസ്.ആർ.എ ജില്ല പ്രസിഡന്റ് വിമല്‍ നന്ദി പറഞ്ഞു. കാർഷിക യന്ത്രങ്ങളിൽ പരിശീലനം തിരുവനന്തപുരം: വെള്ളായണി റിസർച്ച് ടെസ്റ്റിങ് ആൻഡ് ട്രെയിനിങ് സെന്‍റർ ജില്ലയിലെ കർഷകർക്കും കർഷക കൂട്ടായ്മകൾക്കുമായി ട്രാക്ടർ, ഞാറുനടീൽ യന്ത്രം, പവ്വർ ടില്ലർ, ഗാർഡൻ ടില്ലർ, മിനി ടില്ലർ, സ്പ്രേയർ, വിവിധ ചെറുകിട കാർഷിക യന്ത്രങ്ങൾ എന്നിവയിൽ മൂന്ന് ദിവസത്തെ പരിശീലനം നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ളവർ പൂർണമായ മേൽവിലാസം, ഫോൺ നമ്പർ എന്നിവ സഹിതം rttctvpm@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുകയോ ട്രെയിനിങ് സെന്‍ററുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്: 9383470314, 9383470315.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.