Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'തൊഴില്‍ സംരക്ഷണവും...

'തൊഴില്‍ സംരക്ഷണവും സുരക്ഷിതത്വവും നടപ്പാക്കണം'

text_fields
bookmark_border
തിരുവനന്തപുരം: സെയില്‍സ് പ്രമോഷന്‍ മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണവും സുരക്ഷിതത്വവും സര്‍ക്കാര്‍ നിയമനിര്‍മാണത്തിലൂടെ നടപ്പാക്കണമെന്ന്​ ബി.എം.എസ്​ സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ശിവജി സുദര്‍ശനന്‍. ഭാരതീയ മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റിപ്രസെന്റീവ്‌സ് അസോസിയേഷന്റെ (ബി.എം.എസ്.​ആർ.എ) നേതൃത്വത്തിലെ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ഉപേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്ത് കുമാര്‍, ബി.എം.എസ്​ ജില്ല പ്രസിഡന്റ് ജയകുമാര്‍, ബി.എം.എസ്​.ആർ.എ സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. ബി.എം.എസ്​.ആർ.എ ജില്ല പ്രസിഡന്റ് വിമല്‍ നന്ദി പറഞ്ഞു. കാർഷിക യന്ത്രങ്ങളിൽ പരിശീലനം തിരുവനന്തപുരം: വെള്ളായണി റിസർച്ച് ടെസ്റ്റിങ്​ ആൻഡ്​​ ട്രെയിനിങ്​ സെന്‍റർ ജില്ലയിലെ കർഷകർക്കും കർഷക കൂട്ടായ്മകൾക്കുമായി ട്രാക്ടർ, ഞാറുനടീൽ യന്ത്രം, പവ്വർ ടില്ലർ, ഗാർഡൻ ടില്ലർ, മിനി ടില്ലർ, സ്​പ്രേയർ, വിവിധ ചെറുകിട കാർഷിക യന്ത്രങ്ങൾ എന്നിവയിൽ മൂന്ന് ദിവസത്തെ പരിശീലനം നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ളവർ പൂർണമായ മേൽവിലാസം, ഫോൺ നമ്പർ എന്നിവ സഹിതം rttctvpm@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുകയോ ട്രെയിനിങ്​ സെന്‍ററുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്: 9383470314, 9383470315.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story