ഉപവാസം നടത്തി

തിരുവനന്തപുരം: വ്യാപാരി വ്യവസായി അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്ര​േട്ടറിയറ്റ് നടയിൽ . മുൻ എം.പി പീതാംബരക്കുറുപ്പ് ഉദ്​ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ്​ പനങ്ങോട്ടുകോണം വിജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കുച്ചപ്പുറം തങ്കപ്പൻ, സംസ്ഥാന ട്രഷറർ ഹബീബ്, സംസ്ഥാന സെക്രട്ടറി ചേന്തി അനിൽ എന്നിവർ സംസാരിച്ചു. ​കോവിഡ്​ കാലത്ത് ആത്മഹത്യ ചെയ്ത വ്യാപാരികളുടെ കുടുംബത്തിന്​ സർക്കാർ സംരക്ഷണം നൽകണമെന്നും ആത്മഹത്യ ചെയ്ത വ്യാപാരികൾക്ക് 25 ലക്ഷംരൂപ നഷ്​ടപരിഹാരം നൽകി സംരക്ഷിക്കണമെന്നും പീതാംബരക്കുറുപ്പ് സർക്കാറിനോട് ആവശ്യപ്പെട്ടു. ഉപവാസസമരത്തോടൊപ്പം പ്രതീകാത്മകമായി ശവമഞ്ചവും ഒരുക്കിയിരുന്നു. PHOTO CAPTION IMG - VVS.jpg വ്യാപാരി വ്യവസായി അസോസിയേഷൻ സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്ര​േട്ടറിയറ്റ് നടയിൽ നടത്തിയ ഉപവാസം മുൻ എം.പി പീതാംബരക്കുറുപ്പ് ഉദ്​ഘാടനം ചെയ്യുന്നു. തൊട്ടടുത്ത് ആത്മഹത്യ ചെയ്ത വ്യാപാരിയുടെ പ്രതീകാത്മകമായി സംസ്ഥാന സെക്രട്ടറി ചേന്തി അനിൽ ശവമഞ്ചത്തിൽ കിടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.