Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2021 11:58 PM GMT Updated On
date_range 22 Aug 2021 11:58 PM GMTഉപവാസം നടത്തി
text_fieldsbookmark_border
തിരുവനന്തപുരം: വ്യാപാരി വ്യവസായി അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രേട്ടറിയറ്റ് നടയിൽ . മുൻ എം.പി പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് പനങ്ങോട്ടുകോണം വിജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കുച്ചപ്പുറം തങ്കപ്പൻ, സംസ്ഥാന ട്രഷറർ ഹബീബ്, സംസ്ഥാന സെക്രട്ടറി ചേന്തി അനിൽ എന്നിവർ സംസാരിച്ചു. കോവിഡ് കാലത്ത് ആത്മഹത്യ ചെയ്ത വ്യാപാരികളുടെ കുടുംബത്തിന് സർക്കാർ സംരക്ഷണം നൽകണമെന്നും ആത്മഹത്യ ചെയ്ത വ്യാപാരികൾക്ക് 25 ലക്ഷംരൂപ നഷ്ടപരിഹാരം നൽകി സംരക്ഷിക്കണമെന്നും പീതാംബരക്കുറുപ്പ് സർക്കാറിനോട് ആവശ്യപ്പെട്ടു. ഉപവാസസമരത്തോടൊപ്പം പ്രതീകാത്മകമായി ശവമഞ്ചവും ഒരുക്കിയിരുന്നു. PHOTO CAPTION IMG - VVS.jpg വ്യാപാരി വ്യവസായി അസോസിയേഷൻ സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രേട്ടറിയറ്റ് നടയിൽ നടത്തിയ ഉപവാസം മുൻ എം.പി പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു. തൊട്ടടുത്ത് ആത്മഹത്യ ചെയ്ത വ്യാപാരിയുടെ പ്രതീകാത്മകമായി സംസ്ഥാന സെക്രട്ടറി ചേന്തി അനിൽ ശവമഞ്ചത്തിൽ കിടക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story