വാട്ടർ അതോറിറ്റി ജൂനിയർ സൂപ്രണ്ടിൻെറ മരണം; ഉദ്യോഗസ്ഥരെ ചോദ്യംചെയ്യും

കൊല്ലം: കേരള വാട്ടർ അതോറിട്ടി സ്​റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം ജലഭവൻ കാമ്പസ് സെൻട്രൽ സബ് ഡിവിഷനിലെ ജൂനിയർ സൂപ്രണ്ടുമായ കൊല്ലം ആശ്രാമം ഗാർഡൻസ് കൃഷ്​ണായനത്തിൽ എസ്.പി. ദിലീഷ് (48) ആത്മഹത്യ ചെയ്​ത സംഭവത്തിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്യും. ആത്മഹത്യക്കുറിപ്പിൽ പരാമർശിക്കുന്ന ജീവനക്കാരെയാകും ചോദ്യം ചെയ്യുക. ജലഭവൻ കാമ്പസിലെ മറ്റു ജീവനക്കാരുടെയും മൊഴിയെടുക്കും. രണ്ടുവർഷം മുമ്പാണ് ദിലീഷിനെ തിരുവനന്തപുരം ജലഭവനിലേക്ക് സ്ഥലം മാറ്റിയത്. അടുത്തിടെ സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്ന് ശൂരനാട് ഓഫിസിൽ തിങ്കളാഴ്​ച പ്രവേശിക്കേണ്ടതായിരുന്നു. ചില ഫയലുകൾ കാണാനില്ലെന്ന പേരുപറഞ്ഞ് ജലഭവനിൽനിന്ന് വിടുതൽ നൽകിയില്ല. ഇതുമായി ബന്ധപ്പെട്ട് ചില ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയതായി സംശയിക്കുന്നു. മനോസമ്മർദത്തിലാക്കിയ രണ്ടു സഹപ്രവർത്തകരുടെ പേരുകൾ ആത്മഹത്യക്കുറിപ്പിൽ പറയുന്നുണ്ട്. ഞായറാഴ്​ച രാവിലെയാണ് ദലീഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.