Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2021 11:59 PM GMT Updated On
date_range 23 Aug 2021 11:59 PM GMTവാട്ടർ അതോറിറ്റി ജൂനിയർ സൂപ്രണ്ടിൻെറ മരണം; ഉദ്യോഗസ്ഥരെ ചോദ്യംചെയ്യും
text_fieldsbookmark_border
കൊല്ലം: കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം ജലഭവൻ കാമ്പസ് സെൻട്രൽ സബ് ഡിവിഷനിലെ ജൂനിയർ സൂപ്രണ്ടുമായ കൊല്ലം ആശ്രാമം ഗാർഡൻസ് കൃഷ്ണായനത്തിൽ എസ്.പി. ദിലീഷ് (48) ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്യും. ആത്മഹത്യക്കുറിപ്പിൽ പരാമർശിക്കുന്ന ജീവനക്കാരെയാകും ചോദ്യം ചെയ്യുക. ജലഭവൻ കാമ്പസിലെ മറ്റു ജീവനക്കാരുടെയും മൊഴിയെടുക്കും. രണ്ടുവർഷം മുമ്പാണ് ദിലീഷിനെ തിരുവനന്തപുരം ജലഭവനിലേക്ക് സ്ഥലം മാറ്റിയത്. അടുത്തിടെ സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്ന് ശൂരനാട് ഓഫിസിൽ തിങ്കളാഴ്ച പ്രവേശിക്കേണ്ടതായിരുന്നു. ചില ഫയലുകൾ കാണാനില്ലെന്ന പേരുപറഞ്ഞ് ജലഭവനിൽനിന്ന് വിടുതൽ നൽകിയില്ല. ഇതുമായി ബന്ധപ്പെട്ട് ചില ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയതായി സംശയിക്കുന്നു. മനോസമ്മർദത്തിലാക്കിയ രണ്ടു സഹപ്രവർത്തകരുടെ പേരുകൾ ആത്മഹത്യക്കുറിപ്പിൽ പറയുന്നുണ്ട്. ഞായറാഴ്ച രാവിലെയാണ് ദലീഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story