ഇരകളെ കൊണ്ടുപോകാൻ പ്രത്യേക വാഹനം വേണമെന്ന് കെ.പി.ഒ.എ - സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ രൂപവൽകരിക്കണം തിരുവനന്തപുരം: പോക്സോ കേസിലെ ഇരകളെ വൈദ്യപരിശോധനക്ക് കൊണ്ടുപോകാൻ പ്രത്യേക വാഹനം അനുവദിക്കണമെന്നും സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ രൂപവത്കരിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ആവശ്യം. പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ (കെ.പി.ഒ.എ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അവതരിപ്പിച്ച പ്രമേയങ്ങളിലാണ് ഇൗ ആവശ്യങ്ങൾ ഉന്നയിച്ചത്. കോവിഡ് ബാധിച്ച് മരിച്ച പൊലീസുകാരുടെ ആശ്രിത നിയമനത്തിന് സീനിയോറിറ്റി നോക്കാതെ, പ്രത്യേക പരിഗണന നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അപ്ഗ്രേഡ് ചെയ്ത് സി.െഎമാരെ എസ്.എച്ച്.ഒമാരായി നിയമിച്ചെങ്കിലും അതിനാനുപാതികമായ നിയമനം എസ്.െഎമാരുടെ കാര്യത്തിലുണ്ടായിട്ടില്ല. ആ സാഹചര്യത്തിൽ അപ്ഗ്രേഡ് ചെയ്യപ്പെട്ട 268 എസ്.െഎ തസ്തികകൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. പെറ്റിക്കേസുകൾ പിടികൂടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ മൊബൈൽ ആപ്ലിക്കേഷൻ സംവിധാനം ഏർപ്പെടുത്തുന്നത് നന്നാകും. മാവോവാദി മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള പ്രത്യേക അലവൻസ് ഏകീകരിക്കണമെന്നതുൾപ്പെടെ 23 പ്രമേയങ്ങളാണ് കെ.പി.ഒ.എ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.