Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇരകളെ കൊണ്ടുപോകാൻ...

ഇരകളെ കൊണ്ടുപോകാൻ പ്രത്യേക വാഹനം വേണമെന്ന്​ കെ.പി.ഒ.എ ^ സൈബർ ക്രൈം ഇൻവെസ്​റ്റിഗേഷൻ ഡിവിഷൻ രൂപവൽകരിക്കണം

text_fields
bookmark_border
ഇരകളെ കൊണ്ടുപോകാൻ പ്രത്യേക വാഹനം വേണമെന്ന്​ കെ.പി.ഒ.എ - സൈബർ ക്രൈം ഇൻവെസ്​റ്റിഗേഷൻ ഡിവിഷൻ രൂപവൽകരിക്കണം തിരുവനന്തപുരം: പോക്സോ കേസിലെ ഇരകളെ വൈദ്യപരിശോധനക്ക് കൊണ്ടുപോകാൻ പ്രത്യേക വാഹനം അനുവദിക്കണമെന്നും സൈബർ ക്രൈം ഇൻവെസ്​റ്റിഗേഷൻ ഡിവിഷൻ രൂപവത്​കരിക്കണമെന്നും പൊലീസ്​ ഉദ്യോഗസ്ഥരുടെ ആവശ്യം. പൊലീസ്​ ഒാഫിസേഴ്​സ്​ അസോസിയേഷൻ (കെ.പി.ഒ.എ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്​ അവതരിപ്പിച്ച പ്രമേയങ്ങളിലാണ്​ ഇൗ ആവശ്യങ്ങൾ ഉന്നയിച്ചത്​. കോവിഡ്​ ബാധിച്ച്​ മരിച്ച പൊലീസുകാരുടെ ആശ്രിത നിയമനത്തിന്​ സീനിയോറിറ്റി നോക്കാതെ, പ്രത്യേക പരിഗണന നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്​. അപ്​ഗ്രേഡ്​ ചെയ്​ത്​ സി.െഎമാരെ എസ്​.എച്ച്​.ഒമാരായി നിയമിച്ചെങ്കിലും അതിനാനുപാതികമായ നിയമനം എസ്​.​െഎമാരുടെ കാര്യത്തിലുണ്ടായിട്ടില്ല. ആ സാഹചര്യത്തിൽ അപ്​ഗ്രേഡ്​ ചെയ്യപ്പെട്ട 268 എസ്​.​െഎ തസ്​തികകൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. പെറ്റിക്കേസുകൾ പിടികൂടുന്നതുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾ പരിഹരിക്കുന്നതിന്​ ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ മൊബൈൽ ആപ്ലിക്കേഷൻ സംവിധാനം ഏർപ്പെടുത്തുന്നത്​ നന്നാകും. മാവോവാദി​ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള പ്രത്യേക അലവൻസ്​ ഏകീകരിക്കണമെന്നതുൾപ്പെടെ 23 പ്രമേയങ്ങളാണ്​ കെ.പി.ഒ.എ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story