വലിയതുറ: ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ തുറമുഖവകുപ്പ് ഒാഫിസ് ഉപരോധിച്ചു. മൂന്ന് വര്‍ഷംമുമ്പുള്ള കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടമായി വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരാണ് ഭവനങ്ങള്‍ വേണമെന്ന ആവശ്യവുമായി ഉപരോധം തീര്‍ത്തത്. തുടര്‍ന്ന് ഫിഷറീസ് വകുപ്പിൻെറ ഡെപ്യൂട്ടി ഡയറക്ടര്‍ ബീന, തഹസില്‍ദാര്‍ എസ്. ഷാജി എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് നാലുമണിക്കൂറോളം നീണ്ട ഉപരോധസമരം അവസാനിപ്പിച്ചത്. വലിയതുറ ബഡ്സ് സ്കൂളിലും സെേൻറാസ് സ്കൂളിലും തുറമുഖ വകുപ്പിൻെറ ഗോഡൗണിലും യു.പി സ്കൂളിലുമായി നിരവധി കുടുംബങ്ങളാണ് വര്‍ഷങ്ങളായി വീടുകള്‍ നഷ്ടമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഭവനരഹിതരായവര്‍ക്ക് വീടുകളുടെ നിർമാണം ജനുവരിയില്‍തന്നെ തീര്‍ക്കുകയും അര്‍ഹരായവരെ ഫ്ലാറ്റുകളിലേക്ക് മാറ്റിപ്പാർപ്പിക്കാന്‍ വേണ്ട നടപടികള്‍ അടിയന്തരമായി കൈക്കൊള്ളാമെന്നും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഉപരോധസമരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.