Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ തുറമുഖവകുപ്പ് ഒാഫിസ്​ ഉപരോധിച്ചു

text_fields
bookmark_border
വലിയതുറ: ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ തുറമുഖവകുപ്പ് ഒാഫിസ്​ ഉപരോധിച്ചു. മൂന്ന് വര്‍ഷംമുമ്പുള്ള കടലാക്രമണത്തില്‍ വീടുകള്‍ നഷ്​ടമായി വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരാണ്​ ഭവനങ്ങള്‍ വേണമെന്ന ആവശ്യവുമായി ഉപരോധം തീര്‍ത്തത്​. തുടര്‍ന്ന് ഫിഷറീസ് വകുപ്പി​ൻെറ ഡെപ്യൂട്ടി ഡയറക്ടര്‍ ബീന, തഹസില്‍ദാര്‍ എസ്. ഷാജി എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് നാലുമണിക്കൂറോളം നീണ്ട ഉപരോധസമരം അവസാനിപ്പിച്ചത്. വലിയതുറ ബഡ്സ് സ്കൂളിലും സെ​േൻറാസ് സ്​കൂളിലും തുറമുഖ വകുപ്പി​ൻെറ ഗോഡൗണിലും യു.പി സ്​കൂളിലുമായി നിരവധി കുടുംബങ്ങളാണ്​ വര്‍ഷങ്ങളായി വീടുകള്‍ നഷ്​ടമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഭവനരഹിതരായവര്‍ക്ക് വീടുകളുടെ നിർമാണം ജനുവരിയില്‍തന്നെ തീര്‍ക്കുകയും അര്‍ഹരായവരെ ഫ്ലാറ്റുകളിലേക്ക് മാറ്റിപ്പാർപ്പിക്കാന്‍ വേണ്ട നടപടികള്‍ അടിയന്തരമായി കൈക്കൊള്ളാമെന്നും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഉപരോധസമരം അവസാനിപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story