അവയവ മാഫിയകളുടെ പ്രവർത്തനം അംഗീകാര കമ്മിറ്റികളുടെ കണ്ണുവെട്ടിച്ച്

-നിഖിൽ പ്രദീപ് വിഴിഞ്ഞം: സംസ്ഥാനത്ത് അവയവ മാഫിയകളുടെ പ്രവർത്തനം സർക്കാറി​ൻെറ അവയവദാന അംഗീകാര കമ്മിറ്റികളുടെ കണ്ണുവെട്ടിച്ച്. അവയവ ഏജൻറുമാർക്ക് ആശുപത്രികളിൽനിന്ന്​ സഹായം ലഭിക്കുന്നതായാണ് വിവരം. രോഗിയുടെ വിവരം നൽകുന്നവർക്ക് ഏജൻറ്​ കമീഷൻ നൽകും. ഇൗ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഏജൻറുമാർ അവയവം ആവശ്യമുള്ളവരെ സമീപിക്കുന്നത്. ആശുപത്രികൾക്ക് സമീപത്തെ കടകളും പരിസരവുമാണ് ഏജൻറുമാരുടെ താവളം. വൃക്ക വിറ്റ വിഴിഞ്ഞത്തെ 37കാരിക്ക് ഇടനിലക്കാരനായി നിന്ന ഏജൻറി​ൻെറ താവളം ശസ്ത്രക്രിയ നടന്ന തൃശൂരിലെ സ്വകാര്യ ആശുപത്രി പരിസരത്തെ കട ആയിരുന്നെന്നാണ് വിവരം. മരണാനന്തര ദാനത്തി​ൻെറ ഭാഗമായുള്ള അവയവം ലഭിക്കാൻ കാത്തിരിക്കുന്നവർ കാലതാമസമുണ്ടാകുമെന്ന ഭയത്തിൽ അനധികൃതമായി അവയവം സ്വീകരിക്കാൻ തയാറാകുന്നു. തുക പറഞ്ഞുറപ്പിച്ചശേഷം അവയവം സ്വീകരിക്കുന്നയാളിൽനിന്ന് അഡ്വാൻസ് കൈപ്പറ്റും. അടുത്തത് അവയവം നൽകാൻ തയാറാകുന്നവരെ വാഗ്ദാനത്തിലൂടെ സജ്ജരാക്കും. തുടർന്ന് വിവരം ശസ്ത്രക്രിയ നടത്തുന്ന ആശുപത്രിയെ അറിയിക്കും. ദാതാവി​ൻെറയും സ്വീകർത്താവി​ൻെറയും വിവരങ്ങൾ സഹിതം ശസ്ത്രക്രിയ നടത്തുന്ന ആശുപത്രി അവയവദാന അംഗീകാര കമ്മിറ്റിക്ക്​ കൈമാറും. ഇതിന് മുന്നോടിയായി രക്തപരിശോധന, സ്കാനിങ് ഉൾ​െപ്പടെ പരിശോധനകൾ പൂർത്തിയാക്കും. അവയവം നൽകുന്നയാളെ കമ്മിറ്റിക്ക് മുന്നിലെത്തിക്കും. സ്വന്തം ഇഷ്​ടപ്രകാരമാണോ നൽകുന്നത്, പണമിടപാടുകൾ നടക്കുന്നുണ്ടോ എന്നിങ്ങനെയുള്ള കമ്മിറ്റിയുടെ ചോദ്യങ്ങളോട്​ പ്രതികരിക്കേണ്ടതെങ്ങനെയെന്ന്​ പരിശീലനം നൽകിയാകും എത്തിക്കുക. വില്ലേജ് ഓഫിസ്, പൊലീസ് തുടങ്ങി പതിനഞ്ചോളം സ്ഥലങ്ങളിൽനിന്നുള്ള സർട്ടിഫിക്കറ്റുകൾ ഇതിനായി കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കണം. അനുമതികൾ ലഭിച്ചശേഷമാണ് ആശുപത്രിയിൽ അഡ്മിറ്റാകുന്ന സമയം ഏജൻറുമാർ ദാതാവിന്​ പണം നൽകുന്നത്. തെളിവില്ലാതിരിക്കാൻ പണം കൈയിൽ കൊടുക്കുന്നതാണ് പതിവ്. എന്നാൽ, അനുമതിയില്ലാതെയും അവയവദാനം നടക്കുന്നതായാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.